Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനജാഗ്രത യാത്ര...

ജനജാഗ്രത യാത്ര തൃശൂരിൽ; കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിെൻറ ഇരു വശങ്ങളെന്ന്​ കോടിയേരി

text_fields
bookmark_border
ചേലക്കര: കോൺഗ്രസ് നേതാവ് എ.കെ. ആൻറണി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുമായി ഇറങ്ങിയത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ സഹായിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനജാഗ്രതയാത്രക്ക് ചേലക്കരയിൽ നൽകിയ ജില്ലയിലെ ആദ്യ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാറി​െൻറ ജനോപകാരപ്രദമായ നടപടികളിൽ ബി.ജെ.പിയും കോൺഗ്രസും അസ്വസ്ഥരാണ്. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ബാബരി മസ്ജിദ് തകർത്തത്. ഇപ്പോൾ താജ്മഹലിന് വേണ്ടി യുദ്ധം തുടങ്ങിയിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തി​െൻറ ഇരു വശങ്ങളാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി പി.എ. ബാബു, യു.ആർ. പ്രദീപ് എം.എൽ.എ, എൻ.സി.പി നേതാക്കളായ കെ.ബി. വല്ലഭൻ, സി.പി.ഐ നേതാക്കളായ വത്സരാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story