Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിഴക്കേകോട്ട ജങ്​​ഷൻ...

കിഴക്കേകോട്ട ജങ്​​ഷൻ വികസനം: അജണ്ട ഭരണപക്ഷത്തിന്​ തിരിച്ചടിയായി

text_fields
bookmark_border
തൃശൂർ: കിഴക്കേകോട്ട ജങ്ഷൻ വികസനത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന സൂചനയോടെ കോർപറേഷൻ കൗൺസിലിൽ ചർച്ചക്കുവെച്ച അജണ്ട ഭരണകക്ഷിക്ക് തിരിച്ചടിയായി. സ്ഥലം ഏറ്റെടുത്തതിൽ പുറമ്പോക്കുണ്ടെന്നും സറണ്ടർ ചെയ്ത ഭൂമിയുണ്ടെന്നും വ്യക്തമാക്കി മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു നൽകിയ കത്ത് കുറിപ്പായി ചേർത്ത് ചർച്ചക്കെടുത്ത അജണ്ടയാണ് തിരിച്ചടിയായത്. കത്തി​െൻറ പേരിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാമെന്ന് നോക്കേണ്ടെന്നും സദുദ്ദേശ്യത്തോടെയാണ് കത്ത് നൽകിയതെന്നും സുബി ബാബു വ്യക്തമാക്കിയതോടെ ഭരണകക്ഷി പ്രതിരോധത്തിലായി. കത്ത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മേയറെ രേഖാമൂലം അിറയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ത​െൻറ കാലത്താണ് കിഴക്കേകോട്ട വികസനം നടന്നതെന്നും അഴിമതിയുണ്ടെങ്കിൽ ഏതന്വേഷണം നേരിടാനും തയാറാണെന്നും മുൻ മേയർ കൂടിയായ രാജൻ പല്ലൻ വ്യക്തമാക്കി. ഒടുവിൽ പുറമ്പോക്കുണ്ടോയെന്നന്വേഷിച്ച് വ്യക്തത വരുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി മണിക്കൂറുകളോളം നീണ്ട ചർച്ച അവസാനിപ്പിച്ചു. കിഴക്കേകോട്ട വികസനത്തിന് മുൻ കലക്ടർ എം.എസ്. ജയയുടെ സാന്നിധ്യത്തിൽ വിലേപശൽ നടത്തി സെ​െൻറാന്നിന് 17.50 ലക്ഷം രൂപ ഉടമകൾക്ക് നൽകാമെന്ന് പറഞ്ഞിരുന്നതായി അജണ്ടയിൽ വ്യക്തമാക്കിയിരുന്നു. ചെമ്പുക്കാവ് വില്ലേജ് ഓഫിസ് സ​െൻററിന് എട്ടര ലക്ഷമാണ് ന്യായവില നിർണയിച്ചത്. 2015 മേയ് 30ന് കലക്ടറുടെ ചേംബറിൽ നടന്ന യോഗ തീരുമാനപ്രകാരം നിശ്ചയിച്ച പതിനേഴര ലക്ഷം രൂപയിൽ സ​െൻറിന് ഒമ്പതു ലക്ഷം രൂപ അധികമാണെന്നാണ് അജണ്ടയിൽ പറഞ്ഞത്. ആരോപണങ്ങൾക്ക് രാജൻ പല്ലൻ മറുപടി നൽകി. സ്ഥലത്തിന് രണ്ടു വിലനിർണയ സംവിധാനമുണ്ടെന്നറിയാതെയാണ് പലരും ആക്ഷേപമുന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. സർക്കാർ ഓരോ പ്രദേശത്തും നിശ്ചയിച്ച വിലയാണ് തഹസിൽദാർ നൽകിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അതേസമയം ഭൂമി ഏറ്റെടുക്കുമ്പോൾ ഹൈകോടതി വിധിയനുസരിച്ച് കമ്പോളവിലയുടെ ഇരട്ടിയും 12 ശതമാനം അധികവും നൽകണമെന്നാണ് വ്യവസ്ഥ. സറണ്ടർ ചെയ്ത ഭൂമിയാണോ പുറമ്പോക്കാണോ ഏറ്റെടുക്കുന്നത് തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. താൻ മേയറായിരിക്കുമ്പോൾ കിഴക്കേ കോട്ടയിലുൾപ്പെടെ സ്ഥലം ഏറ്റെടുത്തത് ചട്ടപ്രകാരമാണ്. വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ വിട്ടുതന്നവർക്ക് ന്യായവില കൊടുക്കണം. കലക്ടർ ഉൾപ്പെടെ ചർച്ച നടത്തിയാണ് വില നിശ്ചയിച്ചത്. കമ്പോളവില സ​െൻറിന് എട്ടര ലക്ഷമാണെങ്കിൽ താൻ മേയറായിരിക്കെ 17.50 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത് ഒട്ടും അധികമല്ല. കലക്ടറായിരുന്ന എം.എസ്. ജയയെ വരെ അഴിമതിക്കാരിയായി ചിത്രീകരിക്കാനുള്ള ഭരണപക്ഷക്കാരുടെ ശ്രമം അപലപനീയമാണ്. ഭൂമി വിട്ടുതന്നവരെ കളിയാക്കുന്നത് ദോഷകരമാവും. കിഴക്കേകോട്ടയിൽ സ്ഥലവില സ​െൻറിന് 50 ലക്ഷംവരെയായി ഉയർന്നത് മറക്കരുതെന്നും പല്ലൻ ചൂണ്ടിക്കാട്ടി. സ്ഥലത്തിനു വില നൽകിയിട്ടുമില്ല എന്നിരിക്കെ എന്ത് അഴിമതി നടത്തിയെന്നാണ് പറയുന്നതെന്ന് ഫ്രാൻസിസ് ചാലിശേരി ചോദിച്ചു. പിന്നീട് കിഴക്കേകോട്ടയിൽ ഏറ്റെടുത്ത ഭൂമിയിൽ സറണ്ടർ ഭൂമിയുണ്ടോ, പുറമ്പോക്ക് ഭൂമിയുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രതിപക്ഷ കക്ഷി നേതാവ് എം. മുകുന്ദൻ, വത്സല ബാബുരാജ്, ലാലി ജെയിംസ്, റാഫി ജോസ്, ജോൺ ഡാനിയേൽ, ടി.ആർ. സന്തോഷ്, എം.എൽ. റോസി, ഗ്രീഷ്മ അജയഘോഷ്, കെ. മഹേഷ്, എം.എസ്. സമ്പൂർണ, വി. രാവുണ്ണി എന്നിവർ സംസാരിച്ചു. ഭരണപക്ഷത്തെ ഘടകകക്ഷി കൗൺസിലർമാർ യോഗം 'ബഹിഷ്കരിച്ചു' തൃശൂർ: കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കാതെ ഭരണപക്ഷ ഘടകകക്ഷികൾ കൂട്ടത്തോടെ ഉച്ചവരെ മുങ്ങി. ബുധനാഴ്ച കൗൺസിൽ യോഗം തുടങ്ങിയ ഉടൻ ഘടകകക്ഷികൾ ആരുമുണ്ടായിരുന്നില്ല. എന്നാൽ ഉച്ചക്കുശേഷം ഇവരെത്തി. സ്വതന്ത്രാംഗം എം.എൽ. റോസി മാത്രമാണ് രാവിലെ എത്തിയത്. എം.പി. ശ്രീനിവാസനും വിട്ടുനിന്നു. പാർലമ​െൻററി പാർട്ടിയോഗം വിളിക്കാതെ ഏകപക്ഷീയമായി സി.പി.എം ഭരണനേതൃത്വം നീങ്ങുന്നതിൽ പ്രതിഷേധിച്ചാണ് നിശ്ശബ്ദ നിസ്സഹകരണം നടപ്പാക്കിയതെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കൗൺസിലർമാർ തയാറായില്ല. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story