Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസായാഹ്ന ധര്‍ണ

സായാഹ്ന ധര്‍ണ

text_fields
bookmark_border
ചാലക്കുടി: കെട്ടിട നിർമാണ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ചാലക്കുടി മണ്ഡലം കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സായാഹ്ന ധർണ നടത്തി. ജില്ല പ്രസിഡൻറ് കെ.കെ. ഷെല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. വിജയന്‍ അധ്യക്ഷത വഹിച്ചു. ടി.വി. രാമകൃഷ്ണന്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.എ. റാഫേല്‍ സ്വാഗതവും പി.കെ. കറപ്പന്‍ നന്ദിയും പറഞ്ഞു. ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചാലക്കുടി: മേലൂർ, വെട്ടുകടവ് പ്രിയദർശിനി യുവഗ്രാമം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പ്രിയദർശിനി ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനവും നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വിജയ് തെക്കൻ അധ്യക്ഷത വഹിച്ചു. സെമിനാർ ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തും സാമൂഹികക്ഷേമ വകുപ്പും സംയുക്തമായി സ്ത്രീധന നിരോധന നിയമ അവബോധ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഷിജു ഉദ്ഘാടനം ചെയ്തു. സാമൂഹികക്ഷേമ ഓഫിസർ ജുമൈല ബീവി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് വിഷയം അവതരിപ്പിച്ചു. സാമൂഹികക്ഷേമ സൂപ്പർവൈസർ വിനീത ബാബു നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story