Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകത്ത് കത്തി;...

കത്ത് കത്തി; ചളിവാരിയെറിഞ്ഞ് കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം

text_fields
bookmark_border
തൃശൂർ: കിഴക്കെകോട്ട ജങ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുത്തതില്‍ അഴിമതി സാധൂകരിച്ച് മേയർക്ക് കത്ത് നൽകിയ മുൻ ഡെപ്യൂട്ടി മേയറും കെ.പി.സി.സി അംഗവുമായ സുബി ബാബുവിന് പാർലമ​െൻററി പാർട്ടി യോഗത്തിൽ ഡി.സി.സി പ്രസിഡൻറി​െൻറ താക്കീത്. മേയർക്ക് നൽകിയ കത്തിനെ തള്ളിപ്പറയണമെന്ന് സുബി ബാബുവിന് ഡി.സി.സി നിർദ്ദേശം നൽകി. ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പരസ്യമായി കത്ത് നൽകിയ എ. പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പ്രതാപൻ യോഗത്തിൽ അറിയിച്ചു. സുബി ബാബു നൽകിയ കത്ത് വിവാദമായതോടെയാണ് അടിയന്തരമായി പാർലമ​െൻററി പാർട്ടി യോഗം വിളിച്ചത്. രാജൻ പല്ലനാണ് യോഗം വിളിക്കാനായി കത്തെഴുതിയത്. കെ.പി.സി.സി അംഗങ്ങളും, ഡി.സി.സി ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പാർലമ​െൻററി പാർട്ടി യോഗത്തിൽ അംഗങ്ങൾ പ്രസിഡൻറിനെതിരെയും പ്രസിഡൻറ് അംഗങ്ങൾക്കെതിരെയും വിമർശനമുന്നയിക്കുകയായിരുന്നു. രാജൻ പല്ലനായിരുന്നു ചർച്ച തുടങ്ങിയത്. സി.പി.എം ഉന്നയിച്ച അഴിമതിയാരോപണത്തെ ശരിവെക്കുന്നതാണ് സുബി ബാബുവി​െൻറ കത്തെന്നും ഇത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബി ബാബു ത‍​െൻറ നിലപാട് ശരിയെന്ന് ആവർത്തിച്ചു. ഇതോടെയാണ് സുബിയെ താക്കീത് ചെയ്തത്. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്ന നിർദേശം പ്രതാപൻ കൗൺസിലർമാർക്ക് നൽകി. ഭൂരിഭാഗം കൗൺസിലർമാരും യോഗം വിളിക്കാൻ ആവശ്യപ്പെട്ടിട്ട് പരിഗണിക്കാതിരുന്ന ഡി.സി.സി, ഒരാൾ നൽകിയ കത്തിൽ യോഗം വിളിച്ചത് എന്തിനെന്നായി കൗൺസിലംഗങ്ങളുടെ വിമർശനം. ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ സുബി ബാബുവി​െൻറ കത്താണ് അജണ്ടയിലെ പ്രധാന വിഷയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story