Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:35 AM IST Updated On
date_range 1 Nov 2017 10:35 AM ISTകൊടുങ്ങല്ലൂർ ഉപജില്ല കലോത്സവം മതിലകത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് മാറ്റി; അനിശ്ചിതാവസ്ഥ പരിഹരിക്കാൻ എം.എൽ.എ വിളിച്ച യോഗത്തിലാണ് തീരുമാനം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അനിശ്ചിതാവസ്ഥക്ക് ഒടുവിൽ കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവം മതിലകത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് മാറ്റി. സ്കൂൾ മാനേജറുടെ അതൃപ്തിയാണ് മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ തീരുമാനിച്ച കലോത്സവം കൊടുങ്ങല്ലൂരിലേക്ക് മാറ്റാൻ കാരണം. അനിശ്ചിതാവസ്ഥക്ക് പരിഹാരം കാണാൻ ചൊവ്വാഴ്ച ഇ.ടി. ടൈസൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ സ്വാഗതം പറഞ്ഞ പ്രിൻസിപ്പലാണ് സെൻറ് ജോസഫ്സിൽ കലോത്സവം നടത്തുന്നതിൽ മാനേജർക്ക് താൽപര്യക്കുറവുള്ളത് വ്യക്തമാക്കിയത്. ഇൗ സാഹചര്യത്തിൽ ഇവിടെ കലോത്സവം നടേത്തണ്ടതില്ലെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ യോഗത്തിൽ അറിയിച്ചു. ഇത്തരമൊരു അന്തരീക്ഷത്തിൽ നടത്തിയാൽ കലോത്സവം നല്ല നിലയിൽ മുന്നോട്ട് പോകാൻ പ്രയാസമാണെന്നും പ്രസിഡൻറ് അഭിപ്രായപ്പെട്ടു. മാനേജർ അനുവർത്തിക്കുന്ന ധാർഷ്ട്യം നിറഞ്ഞ സമീപനത്തെക്കുറിച്ചും പ്രസിഡൻറ് വിവരിച്ചു. മാനേജറുടെ നിലപാട് സംഘാടക സമിതി ചെയർമാൻ അംഗീകരിച്ചതോടെ മറ്റുളളവർക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. സെൻറ് ജോസഫ്സിൽ നടത്തുന്നതിെൻറ ഗുണപരമായ വശങ്ങൾ യോഗത്തിൽ പെങ്കടുത്ത കെ.പി.എസ്.ടി.എ പ്രതിനിധി ഇ.കെ. സോമൻ പറെഞ്ഞങ്കിലും ഫലമുണ്ടായില്ല. എ.ഇ.ഒ സുജാത, പഞ്ചായത്ത് വൈസ്പ്രസിഡൻറ് സുവർണ ജയശങ്കർ, എച്ച്.എം ഫോറം കൺവീനർ എ.കെ. മൊയ്തീൻ, ഉപജില്ല വികസന സമിതി കൺവീനർ ടി.എസ്. രാജേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എം.എസ്. ദിലീപ്, കെ.എസ്.ടി.എ ഭാരവാഹി മോഹൻദാസ്, മാേനജറുടെ പ്രതിനിധി മാർട്ടിൻ പെരേര എന്നിവർ ഉൾപ്പെടെ കലോത്സവുമായി ബന്ധപ്പെട്ട മിക്കവരും യോഗത്തിൽ പെങ്കടുത്തിരുന്നു. യോഗത്തിന് ശേഷം കൊടുങ്ങല്ലൂർ നഗരസഭ ചെയർമാനുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവം നടത്താൻ തീരുമാനമായത്. മതിലകം സെൻറ് ജോസഫ്സിൽ കലോത്സവം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാകുന്നതിനിടെ സംഘാടസമിതി യോഗം ചേരാൻ സ്കൂൾ മൾട്ടിമീഡിയ ഹാൾ മാനേജർ നിേഷധിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറ്, എ.ഇ.ഒ, സംഘടന ഭാരവാഹികൾ എന്നിവർ യോഗത്തിനായി എത്തിയ വേളയിൽ സ്ഥിരം യോഗം ചേരുന്ന മൾട്ടിമീഡിയ ഹാൾ നിേഷധിച്ചത് അവഹേളനമായാണ് ജനപ്രതിനിധികൾ വിലയിരുത്തിയത്. ഇതിനെതിരെ സ്കൂൾ അങ്കണത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മാനേജറുടെ നിലപാട് അംഗീകരിക്കാൻ സംഘാടക സമിതി ഭാരവാഹികൾ തയാറാകാതായതോടെ സ്ഥിതി വഷളാവുകയായിരുന്നു. പിന്നീട് പ്രശ്ന പരിഹാരത്തിനായി വിവിധ തലങ്ങളിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് ചൊവ്വാഴ്ച എം.എൽ.എ യോഗം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story