Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:35 AM IST Updated On
date_range 1 Nov 2017 10:35 AM ISTറേഷൻകടകൾ ആറു മുതൽ അടച്ചിടും
text_fieldsbookmark_border
തൃശൂർ: ഭക്ഷ്യഭദ്രത നിയമത്തിൽ സംസ്ഥാനസർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആറുമുതൽ റേഷൻകടകൾ അടച്ചിടും. സമരത്തിന് മുന്നോടിയായി നവംബറിലെ സ്റ്റോക്ക് റേഷൻകടക്കാർ ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല ഒക്ടോബറിെല ക്രയവിക്രയം സംബന്ധിച്ച വിവരങ്ങൾ നൽകാതെയും സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 2016 നവംബറിൽ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയതിന് പിന്നാലെ മേയ് മാസത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മൂന്നു മാസത്തിനകം ഇ-പോസ് മെഷിൻ റേഷൻ കടകളിൽ സ്ഥാപിക്കുമെന്ന് നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. ഇ-പോസ് മെഷിൻ സ്ഥാപിക്കുന്നതോടെ കമീഷൻ വ്യവസ്ഥയിൽനിന്നും വേതന വ്യവസ്ഥയിലേക്ക് മാറ്റാമെന്ന വാഗ്ദാനവും പാലിച്ചില്ല. എഫ്.സി.െഎയിൽനിന്നും സപ്ലൈകോ മൊത്ത വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്ന റേഷൻ വസ്തുക്കൾ കടക്കാർക്ക് നൽകുേമ്പാൾ പ്രിൻററുള്ള ത്രാസിൽ തൂക്കി അളവ് എഴുതി നൽകുമെന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ എം.ഡി നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടി. സർക്കാർ നൽകുന്ന തുച്ഛമായ കമീഷന് ജി.എസ്.ടി നൽകണമെന്ന നിലപാട് കൂടി വന്നതോടെ സമരം ശക്തമാക്കുകയാണ്. വിവിധ റേഷൻ സംഘടനകൾ യോജിച്ച സമരമാണ് നടത്തുന്നത്. ഇതിെൻറ ഭാഗമായി നവംബർ എട്ടിന് താലൂക്ക് തലത്തിൽ സമര പ്രഖ്യാപനം നടത്തും. അനിശ്ചിതകാല റേഷൻ കടയടപ്പ് സമരം തുടങ്ങുന്ന ആറിന് കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ധർണ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story