Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നുമുതൽ ട്രെയിൻ...

ഇന്നുമുതൽ ട്രെയിൻ സമയത്തിൽ മാറ്റം

text_fields
bookmark_border
തൃശൂർ: എറണാകുളം-പാലക്കാട് മെമു, പാസഞ്ചർ ട്രെയിനുകളുടെ സമയത്തിൽ ബുധനാഴ്ച മുതൽ മാറ്റം വരും. ദക്ഷിണ റെയിൽവേയുടെ പുതുക്കിയ സമയക്രമം അനുസരിച്ച് എറണാകുളം- പാലക്കാട് മെമു 3.10 ന് പുറപ്പെടും. വൈകീട്ട് 5.10 ന് തൃശൂരിലെത്തും. നിലവിൽ 4.34 നാണ് എത്തിയിരുന്നത്. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഉച്ചക്ക് 1.05 നായിരിക്കും പുറപ്പെടുക. രാവിലെ 7.20 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം-നിലമ്പൂർ പാസഞ്ചർ ഇന്നു മുതൽ 7.25 നാണ് യാത്ര തിരിക്കുക. 9.18 ന് തൃശൂരിലെത്തും. പുറപ്പെടുന്ന സമയത്തിൽ മാറ്റം വന്ന ട്രെയിനുകൾ (ബ്രാക്കറ്റിൽ പഴയ സമയം): എറണാകുളം-ഓഖ എക്സ്പ്രസ് വൈകീട്ട് 8.25 (8.05), എറണാകുളം-പാട്ന എക്സ്പ്രസ് വൈകീട്ട് 5.15 (5.10), എറണാകുളം-കാരക്കൽ എക്സ്പ്രസ് രാത്രി 10.15 (10.10), എറണാകുളം-ഗുരുവായൂർ പാസഞ്ചർ വൈകീട്ട് 7.40 (7.35). എത്തിച്ചേരുന്ന ട്രെയിനുകളുടെ സമയമാറ്റം (ബ്രാക്കറ്റിൽ പഴയ സമയം): ഇടമൺ-ഗുരുവായൂർ പാസഞ്ചർ രാവിലെ 3.10 (2.20), നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസ് രാവിലെ 5.55 (6.00).
Show Full Article
TAGS:LOCAL NEWS 
Next Story