Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വേണ്ട ബ്രോ' ഫ്ലാഷ്...

'വേണ്ട ബ്രോ' ഫ്ലാഷ് മോബ്: ശക്തൻ തമ്പുരാൻ കോളജ് ജേതാക്കൾ

text_fields
bookmark_border
തൃശൂർ‍: വിദ്യാർഥികളും, കുടുംബശ്രീയും, ചുമട്ടു തൊഴിലാളികളും, ഡ്രൈവർമാരും തുടങ്ങി സമൂഹത്തി​െൻറ വിവിധ മേഖലയിലുള്ളവർ തൃശൂരി​െൻറ നടുമുറ്റമായ തേക്കിൻകാട് മൈതാനിയിൽ സംഗമിച്ചു. ഒന്നിച്ചുറക്കെ ഒരേ സ്വരത്തിൽ പറഞ്ഞു ലഹരി 'വേണ്ട ബ്രോ'. ലഹരിക്കെതിരെ സിറ്റി പൊലീസി​െൻറ 'വേണ്ട ബ്രോ' ക്യാമ്പയി​െൻറ ഭാഗമായുള്ള ഫ്ലാഷ് മോബ് മത്സരത്തി​െൻറ സമാപനം കുറിച്ച് നടന്ന ലഹരി വിരുദ്ധ റാലി വഴിമുടക്കിയുള്ള റാലിക്കും തിരുത്തലായി. ഗതാഗതം മുടക്കാതെ ഓരം ചേർന്ന റാലിയിൽ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തിയ ഫ്ലാഷ് മോബ് മത്സങ്ങളിൽ പങ്കെടുത്ത മുഴുവൻ ടീമുകളും,സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ, നഗരത്തിലെ വിവിധ സ്കൂളുകൾ, കോളജുകൾ, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ ബാൻഡുകൾ, ചെണ്ടമേളം, പുലിക്കളി ടീമുകൾ, കളരി, കരാേട്ട, കുമ്മാട്ടി, വിവിധ ക്ലബുകൾ, കോളജ് സ്പോർട്സ് ടീമുകൾ, സായ്, ജില്ല സ്പോർട്സ് കൗൺസിൽ, പാലിയേറ്റിവ് കെയർ യൂനിറ്റ്, എഴുത്തച്ഛൻ സമാജം, വ്യാപാരി വ്യവസായി ഏകോപന സമിതി, സംയുക്ത ചുമട്ടു തൊഴിലാളി യൂനിയൻ, സംയുക്ത മോട്ടോർ തൊഴിലാളി യൂനിയൻ, കുടുംബശ്രീ, അങ്കണവാടി, റസിഡൻറ്സ് അസോസിയേഷനുകൾ, സിറ്റി പൊലീസ് സ്റ്റേഷനുകളിലെയും ജനമൈത്രി സമിതി എന്നിവയെയും പ്രതിനിധീകരിച്ച് അംഗങ്ങൾ റാലിയിൽ അണിനിരന്നു. നായ്ക്കനാലിൽ നിന്നും ആരംഭിച്ച റാലി തെക്കേ ഗോപുരനടയിൽ സമാപിച്ചു. സമൂഹം കൂടെയുണ്ടെങ്കില്‍ ലഹരിയെ ശക്തമായി അടിച്ചമര്‍ത്താന്‍ കെൽപുള്ളവരാണ് കേരള പൊലീസെന്ന് സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. മേജര്‍ രവി, കെ.രാജന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, കൗൺസിലര്‍ എം.എസ്.സമ്പൂര്‍ണ, ഐ.ജി.എം.ആര്‍.അജിത്ത് കുമാര്‍, കമീഷണർ രാഹുല്‍ ആര്‍.നായര്‍, റൂറൽ എസ്.പി യതീഷ് ചന്ദ്ര, പ്രസ് ക്ലബ് പ്രസിഡൻറ് കെ.പ്രഭാത് തുടങ്ങിയവർ സംസാരിച്ചു. ശക്തന്‍ തമ്പുരാന്‍ കോളജ് ഒന്നാം സ്ഥാനവും തൃശൂര്‍ കോ-ഓപറേറ്റിവ് കോളജ് രണ്ടാം സ്ഥാനവും തൃശൂര്‍ എലൈറ്റ് നഴ്സിങ് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story