Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTചാലക്കുടി രാജീവ് വധക്കേസ്: ഉദയഭാനുവിനെ തേടി പൊലീസ് കോടതികളിൽ
text_fieldsbookmark_border
തൃശൂർ: ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരൻ രാജീവ് വധക്കേസിൽ പ്രതി ചേർത്ത അഡ്വ. ഉദയഭാനുവിന് വേണ്ടി കോടതികളിൽ പൊലീസിെൻറ നിരീക്ഷണം. അന്വേഷണ സംഘം തൃശൂരിൽ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്തു. രാവിലെ ഉദയഭാനുവിെൻറ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെ ഉദയഭാനു കോടതികളിൽ കീഴടങ്ങാനെത്തുമെന്നത് വിലയിരുത്തിയാണ് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. ആലുവ, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, ചാവക്കാട് കോടതി പരിസരത്തെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദയഭാനുവിനെ േതടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ട് കിട്ടാത്ത സാഹചര്യത്തിൽ നോട്ടീസ് നൽകി അന്വേഷണ സംഘം മടങ്ങി. ഉദയഭാനുവിെൻറ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. എന്നാൽ അടുത്ത ദിവസം തന്നെ കസ്റ്റഡിയിലായേക്കുമെന്ന സൂചന അന്വേഷണ സംഘം നൽകി. ഡിവൈ.എസ്.പി ഷാഹുൽ ഹമീദിനെ സംഭവത്തിന് തൊട്ടു പിന്നാലെ വിളിച്ചതാണ് ഉദയഭാനു കേസിൽ കുടുങ്ങാനിടയായത്. ഈ ഫോൺ കോൾ റെക്കോഡാണ് ഉദയഭാനുവിനെ പ്രതിയാക്കുന്നതിനും ചോദ്യം ചെയ്യലിനുള്ള നിർണായക തെളിവായി പ്രോസിക്യൂഷൻ അവതരിപ്പിച്ചതും. കേസിൽ അറസ്റ്റിലായ പ്രതികളും, രാജീവും തമ്മിലുള്ള ഫോൺകോളുകളും രാജീവിെൻറ വീട്ടിലെ സന്ദർശനം, ഓഫിസിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും കണ്ടെടുത്ത വസ്തു ഇടപാട് രേഖകൾ എന്നിവ മുൻനിർത്തിയുള്ള മൊഴിയെടുപ്പിന് പൊലീസ് സജ്ജമായി കഴിഞ്ഞു. വിശദമായ ചോദ്യാവലി പൊലീസ് ഇതിനായി തയാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം തുടർ നടപടികൾ ചർച്ച ചെയ്തത്. വേഗത്തിൽ തന്നെ അറസ്റ്റ് നടത്തണമെന്ന നിർദേശം ഐ.ജി യോഗത്തിൽ അന്വേഷണ സംഘത്തിന് നൽകി. ഉദയഭാനുവിെൻറ ഭൂമിയിടപാടുകളിൽ രാജീവും ഭാഗമായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷൻ നൽകി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. എന്നാൽ രാജീവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനുമുള്ള തീരുമാനം ആരുടേതാണെന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തതയില്ല. ഉദയഭാനുവിെൻറ അറസ്റ്റോടെ ഗൂഢാലോചനയും, അതിലെ പങ്കാളികളെയും, നിർദേശിച്ചതുമടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story