Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTഇന്ദിരാഗാന്ധി അനുസ്മരണം
text_fieldsbookmark_border
ചാവക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനാചരണ ഭാഗമായി കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സദസ്സും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഫിറോസ് പി. തൈപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് പ്രഭാഷണം നടത്തി. പി.കെ. ജമാലുദ്ദീൻ, കെ. നവാസ്, ടി.പി. ബദറുദ്ദീൻ, ഹിമ മനോജ്, ടി.എച്ച്. റഹീം, ഫായിസ് മുതുവട്ടൂർ, വർഗീസ് പനക്കൽ, ആർ.കെ. നൗഷാദ്, വി. മുഹമ്മദ് ഖൈസ്, സന്ദീപ് പുന്ന, കെ.വി. യൂസഫലി, ഷക്കീർ മുട്ടൽ, ഹംസു തിരുവത്ര, ആർ.വി. അബ്്ദുൽ ജബ്ബാർ, കെ.ബി. സുധീർ കുമാർ എന്നിവർ സംസാരിച്ചു. മമ്മിയൂരിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി പി.വി. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സൈസൺ മാറോക്കി, വാർഡ് പ്രസിഡൻറ് ബേബി ഫ്രാൻസിസ്, പനക്കൽ വർഗീസ്, റീത്ത, ഇ.ജെ. തോമസ് എന്നിവർ പങ്കെടുത്തു. ഗുരുവായൂർ മണ്ഡലം ഓഫിസിൽ നടന്ന അനുസ്മരണത്തിൽ മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ, ബ്ലോക്ക് പ്രസിഡൻറ് ആർ. രവികുമാർ, എ.പി. മുഹമ്മദുണ്ണി, കെ.പി. ഉദയൻ എന്നിവർ സംസാരിച്ചു. പൂക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സർവമത പ്രാർഥനയും അനുസ്മരണവും നടത്തി. എം.എഫ്. ജോയ്‍, ബഷീര്‍ പൂക്കോട്, എൻ. ഇസ്മായിൽ എന്നിവര്‍ സംസാരിച്ചു. ദേവസ്വം എംപ്ലോയീസ് യൂനിയൻ കോൺഗ്രസിെൻറ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിന് ഭരണസമിതി അംഗം കെ. കുഞ്ഞുണ്ണി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ശശി വാറനാട്ട്, ബി. മോഹൻകുമാർ, കെ. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി. 41ാം വാർഡ് കമ്മിറ്റി കൊളാടിപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണത്തിന് എം.എഫ്. ജോയ്, പി.വി. സുനിൽ, പി.എസ്. മണികണ്ഠൻ, സി.എ. വേലായുധൻ എന്നിവർ നേതൃത്വം നൽകി. കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ രക്തസാക്ഷിത്വ ദിനാചരണം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എം.എ. റഷീദ്, വി.സി. ലത്തീഫ്, ശശിധരൻ കണ്ടംപുളളി, എൻ.കെ. മജീദ്, വി.കെ. മുഹമ്മദ്, .എം. ബെന്നി, കൊച്ചയ്പ്പു സക്കറിയ, എൻ.എം. റഫീഖ്, അൻവർ ഇഞ്ചിലയിൽ, ഷമീർ, ടി.കെ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. കുന്നംകുളം സെൻററില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രസിഡൻറ് ബിജു സി. ബേബി ഉദ്ഘാടനം ചെയ്തു. കെ.സി. ബാബു, സി.ഐ. ഇട്ടിമാത്യു, സി.ബി. രാജീവ്, കെ.എസ്. രാധാകൃഷ്ണൻ, സി.കെ. ബാബു, പി.ഐ. തോമസ് എന്നിവര്‍ പങ്കെടുത്തു. നഗരസഭയിലെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ ചെയര്‍മാന്‍ സി.വി. ബേബി ഉദ്ഘാടനം ചെയ്തു. എം.എസ്. സുഗുണന്‍, ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ചെമ്മണ്ണൂര്‍ കമ്മിറ്റിയുടെ അനുസ്മരണ യോഗത്തില്‍ ബൂത്ത് പ്രസിഡൻറ് രാജന്‍ മേഞ്ചേരി തറയില്‍, വർഗീസ് ചെറുവത്തൂര്‍, വി.എം. രാജേഷ്, എന്‍.ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു. -----------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story