Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTനേതൃ ശിൽപശാല
text_fieldsbookmark_border
പാവറട്ടി: 'മഹല്ലുകൾ മാനവ നന്മക്ക്' സന്ദേശവുമായി പാവറട്ടി പ്രദേശവുമായി ബന്ധപ്പെട്ട മഹല്ലുകളിലെ ഭാരവാഹികൾക്ക് അർധദിന സംഘടിപ്പിച്ചു. പാവറട്ടി ടൗൺ മസ്‌ജിദ് ഖതീബ് ഖാലിദ് സഅദി ഉദ്‌ഘാടനം ചെയ്തു. പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹാഷിം അൽ ഹദ്ദാദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പൂർവസൂരികളായ മഹത്തുക്കളുടെ നന്മ നിറഞ്ഞ മാതൃക കൈക്കൊണ്ട് ഐക്യത്തോടെ മുന്നേറാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൊണ്ടോട്ടി കോ-ഓപറേറ്റിവ് കോളജ് അധ്യാപകൻ ഇമ്പിച്ചി ബാവ മഹല്ലുകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി. നാസർ മദനി, മുഹമ്മദ് ഹാരിസ്, ഷമീർ മാമബസാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story