Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTജാസ്മിന്‍ കൊലക്കേസ്: ഭര്‍തൃസഹോദരനെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു
text_fieldsbookmark_border
ഇരിങ്ങാലക്കുട: ജ്യേഷ്ഠെൻറ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കയ്പമംഗലം സ്വദേശി പള്ളിപറമ്പിൽ ഇസ്മായിലിന് ജീവപര്യന്തവും ഒരു ലക്ഷം രൂപക്കും ശിക്ഷിച്ചു. എടവിലങ്ങ് സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ ഇസ്ഹാഖ് അലിയുടെ ഭാര്യ ജാസ്മിനെ കൊലപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച മകന്‍ അംജദ്ഖാനെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് ഭര്‍തൃസഹോദരനായ കയ്പമംഗലം സ്വദേശി പള്ളിപറമ്പില്‍ ഇസ്മായിലിനെ ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ നിന്നും 75,000 രൂപ മകന്‍ അംജദ്ഖാന് നല്‍കാനും നിർദേശിച്ചു. 2014 ജൂണ്‍ നാലിനാണ് കേസിനാസ്പദ സംഭവം . സ്വത്തു സംബന്ധമായ തര്‍ക്കത്തെത്തുടർന്നായിരുന്നു ആക്രമണം. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ജിഷ ജോബി എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story