Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോപുലർ ഫ്രണ്ടിനെ...

പോപുലർ ഫ്രണ്ടിനെ നിരോധിക്കണം –കുമ്മനം

text_fields
bookmark_border
തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽനിന്ന് പണം കിട്ടുന്നുണ്ടെന്ന പോപുലർ ഫ്രണ്ട് വനിത നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തി​െൻറ ഗൾഫ് മാനേജിങ് ഡയറക്ടർ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ചാനൽ നടത്തിയ ഒളികാമറ ഓപറേഷനിലാണ് ഇക്കാര്യങ്ങൾ വെളിവായത്. കേരളത്തിലെ ജിഹാദി റിക്രൂട്ട്മ​െൻറ് കേന്ദ്രമായ സത്യസരണി അടച്ചുപൂട്ടണം. പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം തയാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തി​െൻറ ചുരുളഴിക്കണം. സത്യസരണിക്കെതിരെ നടപടി എടുക്കാത്ത സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story