Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി പ്രവർത്തകനെ...

ബി.ജെ.പി പ്രവർത്തകനെ വെട്ടിയ സംഭവം; 10 സി.പി.എം പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
കുന്നംകുളം: ബൈക്കിൽ സഞ്ചരിച്ച ബി.ജെ.പി പ്രവർത്തകരെ വെട്ടിയ കേസിൽ 10 സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. വെസ്​റ്റ്​ മങ്ങാട്​ കോളനിയിൽ കുന്നത്തേരി ഉണ്ണിയുടെ മകൻ രവിക്കാണ് (44) ഞായറാഴ്​ച രാത്രി ഇടതുകാലിന്​ വെ​േട്ടറ്റിരുന്നത്​. കൂടെയുണ്ടായിരുന്ന മങ്ങാട്​ സ്വദേശി പുരുഷുവിന്​ മർദനമേറ്റിരുന്നു. പോർക്കുളം പഞ്ചായത്ത്​ അംഗത്തി​െൻറ ഭർത്താവ്​ ഗണേശൻ ഉൾപ്പെടെ 10 പേർക്കെതിരെയാണ്​ ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേസെടുത്തത്​. സംഭവ ദിവസം മങ്ങാട്​ സെൻററിൽ സി.പി.എം^ബി.ജെ.പി സംഘട്ടനത്തിൽ 12 പേർക്കെതിരെ കേസെടുത്തു. വെ​േട്ടറ്റ്​ ആശുപത്രിയിൽ ചികിത്സക്കെത്തിയ ബി.ജെ.പി പ്രവർത്തകനെ കാണാൻ വന്ന ബി.ജെ.പി നേതാക്കളെ പൊലീസ്​ മർദിച്ചതായും ആക്ഷേപമുണ്ട്. വെസ്​റ്റ്​ മങ്ങാട്​ മേഖലയിൽ ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ്​ സംഘട്ടനം നടക്കുന്നത്​. മങ്ങാട്​ കേന്ദ്രീകരിച്ച്​ പൊലീസ്​ ക്യാമ്പ്​ ആരംഭിക്ക​ണമെന്ന ആവശ്യവും ശക്തമാണ്.
Show Full Article
TAGS:LOCAL NEWS
Next Story