Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2017 8:41 PM IST Updated On
date_range 27 March 2017 8:41 PM ISTമോഷ്ടിച്ച ആഭരണങ്ങൾ തിരികെ ലഭിച്ചു
text_fieldsbookmark_border
തൃപ്രയാർ: രാത്രി മോഷ്ടിച്ച സ്വർണമാലകൾ രാവിലെ തിരികെ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിന് കിഴക്ക് പാടത്തുപറമ്പിൽ നിഷാദിെൻറ വീട്ടിൽ നിന്ന് ശനിയാഴ്ച രാത്രി 7.45 ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങളാണ് ഞായറാഴ്ച രാവിലെ ലഭിച്ചത്. അലമാരയിൽ സൂക്ഷിച്ച പതിനൊന്നര പവെൻറ മാലയും നിഷാദിെൻറ ഭാര്യ നാഷിദയുടെ ഒന്നര പവെൻറ മാല പൊട്ടിച്ചെടുത്ത് കൊണ്ടുപോകുകയുമാണുണ്ടായത്. നാഷിദയുടെ മാലയുടെ ഭാഗങ്ങൾ മുറ്റത്തുനിന്നും മറ്റൊരു മാല മുറിക്കുള്ളിലെ അലമാരയുടെ ഇടയിൽനിന്നുമാണ് തിരിച്ചുകിട്ടിയത്. മോഷണം നടന്ന ഉടൻ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. സി.െഎ, എസ്.െഎ എന്നിവരുടെ സംഘം സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഞായറാഴ്ച വിരലടയാള വിദഗ്ധർ പരിശോധന നടത്തി. കേസേന്വഷണം തുടരുമെന്നും തൊണ്ടി മുതൽ കോടതിയിൽ ഏൽപിക്കുമെന്നും പൊലീസ് അറിയിച്ചു. സി.െഎ സി.ആർ. സന്തോഷ്, എസ്.െഎ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച വീട്ടുകാരിൽനിന്ന് മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story