Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.​വൈ.​എ​ഫ്.​​െഎ...

ഡി.​വൈ.​എ​ഫ്.​​െഎ വി​ട്ട​വ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
വാടാനപ്പള്ളി: ഡി.വൈ.എഫ്.ഐയിൽനിന്ന് രാജിവെച്ച് എ.ഐ.വൈ.എഫ് യൂനിറ്റ് രൂപവത്കരിച്ചവർക്കെതിരെ ആക്രമണം. പരിക്കേറ്റ തളിക്കുളം തമ്പാൻകടവ് അമ്പാട്ട് രമേഷിനെ (25) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ഐ.വൈ.എഫ് പ്രവർത്തകരായ കനകരാജ്, മണികണ്ഠൻ എന്നിവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. വൈകീട്ട് പത്താംകല്ലിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐയിൽ പ്രവർത്തിച്ചവർ രാജിവെച്ച് കഴിഞ്ഞ ദിവസം മുമ്പ് തളിക്കുളം പത്താംകല്ല് എ.ഐ.വൈ.എഫ് യൂനിറ്റ് രൂപവത്കരിച്ചിരുന്നു. ഇതേച്ചൊല്ലി ഞായറാഴ്ച വൈകീട്ട് തർക്കമുണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. വാടാനപ്പള്ളി പൊലീസ് കേസെടുത്തു. എ.ഐ.വൈ.എഫിൽ ചേർന്ന പ്രവർത്തകരുടെ യൂനിറ്റ് രൂപവത്കരണ യോഗം കഴിഞ്ഞ് മടങ്ങവെയാണ് ആക്രമണം. മേഖലയിൽ തങ്ങൾക്കുണ്ടായ വളർച്ചയിൽ അസൂയ മൂത്താണ് ഡി.വൈ.എഫ്.ഐ ആക്രമണം അഴിച്ചുവിട്ടതെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിെൻറ നേതൃത്വത്തിലാണ് ഡി.വൈ.എഫ്.ഐ ആക്രമണം നടത്തുന്നതെന്നും ഇവർ പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ സംസാരിച്ചതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായുള്ള തർക്കമാണ് എ.ഐ.വൈ.എഫിൽ ചേരാൻ കാരണമെന്ന് ഇവർ പറഞ്ഞു.പരിക്കേറ്റവരെ എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ് സുബിൻ നാസർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. സനൽകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഫൈസൽ, എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം ടി.എം. അജേഷ്, പി.ആർ. കൃഷ്ണകുമാർ, സജന പർവീൻ, നാരായണൻ, ഇ.എ. സുഗതകുമാർ, കെ.എസ്. അനൂപ് എന്നിവർ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story