Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2017 8:41 PM IST Updated On
date_range 27 March 2017 8:41 PM ISTസ്വകാര്യ ബസുകൾക്ക് പൂട്ടിടാൻ ജി.പി.എസ് സംവിധാനം വരുന്നു
text_fieldsbookmark_border
തൃശൂർ: സ്വകാര്യ ബസുകളുടെ റൂട്ട് മാറിയുള്ള ഒാട്ടവും അമിതവേഗവും തടയാൻ ജി.പി.എസ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മോേട്ടാർ വാഹന വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ സി^ഡാക്കിനാണ്. 16,000 സ്റ്റേജ് കാര്യേജുകളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കെ.എസ്.ആർ.ടി.സി പ്രതിസന്ധി വന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുകൾക്ക് ജി.പി.എസ് സംവിധാനം ഏർപ്പെടുത്തണമെന്ന നിർേദശം വന്നത്. സർക്കാർ ഉത്തരവിറക്കി രണ്ട് വർഷമായിട്ടും ഒന്നും നടന്നില്ല. ഇൗ സർക്കാർ അധികാരത്തിൽ വന്നേശഷമാണ് പദ്ധതിക്ക് ജീവൻ െവച്ചതും നടപടിപുരോഗമിച്ചതും. മോേട്ടാർ വാഹന വകുപ്പിന് നേരിട്ട് തങ്ങളുടെ കൺട്രോൾ റൂമിൽ ഇരുന്ന് ഒാരോ ബസും സഞ്ചരിക്കുന്ന റൂട്ട്, അവ പുറപ്പെടുന്ന സ്ഥലം, വേഗം ഉൾപ്പെടെ മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് ഇൗ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസിന് പലയിടങ്ങളിലും ‘പാര’യാകുന്നത് സ്വകാര്യ ബസുകളുടെ അനധികൃത സർവിസാണെന്ന് വ്യാപക പരാതിയുണ്ട്. അതിന് ഒരു പരിധി വരെ പരിഹാരം കാണാൻ ഇതുവഴി സാധിക്കുമെന്നാണ് മോേട്ടാർ വാഹന വകുപ്പിെൻറ വിശ്വാസം. ബസുകൾ അമിതവേഗം കാണിച്ചാൽ അതിെൻറ ചിത്രം ഉൾപ്പെടെ പകർത്തി പിഴ ഇൗടാക്കുന്നതുൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിക്കാം. നിലവിൽ സ്വകാര്യ ബസുകളുടെ അമിതേവഗത്തെക്കുറിച്ച് വ്യാപക പരാതിയുണ്ട്. സ്വകാര്യ ബസുകൾക്ക് നിശ്ചിത റൂട്ടും സമയക്രമവും നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല. അതിനാൽ പലപ്പോഴും പലയിടത്തും ബസ് തൊഴിലാളികൾ തമ്മിൽ തർക്കത്തിനും കൈയാങ്കളിക്കും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാനും സ്വകാര്യ ബസുകളുടെ കള്ളക്കളികൾ അവസാനിപ്പിക്കാനും ഇൗ സംവിധാനം വരുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story