Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 12:18 PM GMT Updated On
date_range 25 March 2017 12:18 PM GMTമജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വീട്ടമ്മ കാരുണ്യം തേടുന്നു
text_fieldsbookmark_border
തൃശൂർ: ആറുവർഷമായി അർബുദ ചികിത്സയെ തുടർന്ന് കുടുംബം കടക്കെണിയിലായ വീട്ടമ്മ ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉദാരമതികളുടെ കാരുണ്യം തേടുന്നു. കോലഴി പഞ്ചായത്ത് 12ാം വാർഡ് കുറ്റൂർ വലിയപറമ്പ് ജവഹർ കോളനിയിൽ പുത്തൻപീടികയിൽ റഹീമിെൻറ ഭാര്യ നൂർജഹാന് (32) അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ ഡോക്ടർമാർ നിർേദശിച്ചിരിക്കുന്നത്. 10 ലക്ഷം ചെലവ് വരും. ശസ്ത്രക്രിയ നടത്തണമെങ്കിൽ എട്ട് ലക്ഷം കെട്ടിവെക്കണം. ഹൈസ്കൂൾ വിദ്യാർഥി നിയയും താഴെ ഇയയും അടങ്ങിയ കുടുംബം കഴിയുന്നത് ഭർത്താവിെൻറ ഫാബ്രിക്കേഷൻ ജോലിയിൽ നിന്നുള്ള നിസ്സാര വരുമാനം കൊണ്ടാണ്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും പണം സ്വരൂപിക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി റാഫേൽ ചെയർമാനും ഡേവീസ് കണ്ണനായ്ക്കൽ കൺവീനറും പ്രശാന്ത് ഡി. ചിറ്റിലപ്പിള്ളി കോ-ഓഡിനേറ്ററുമായി നൂർജഹാൻ ചികിത്സാസഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് കൊട്ടേക്കാട് ശാഖയിൽ 19280100031472 നമ്പറായി (െഎ.എഫ്.എസ് കോഡ് എഫ്.ഡി.ആർ.എൽ 0001928) സേവിങ്ങ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 93493 68880.
Next Story