Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണർ ഇടിഞ്ഞുതാഴ്ന്നു

കിണർ ഇടിഞ്ഞുതാഴ്ന്നു

text_fields
bookmark_border
ആമ്പല്ലൂർ: മുപ്ലിയം കൽക്കുഴിയിൽ കനത്ത മഴയിൽ . ചുള്ളിപ്പറമ്പിൽ സുബ്രഹ്മണ്യ​െൻറ വീട്ടുകിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച രാത്രിയിലാണ് വലിയ ശബ്്ദത്തോടെ കിണറി​െൻറ വശം ഇടിഞ്ഞുതുടങ്ങിയത്. വീടി​െൻറ അടിത്തറയുടെ സമീപം വരെ കിണറിലേക്ക് മണ്ണ് ഇടിഞ്ഞു. വീടിന് ഭീഷണിയായതോടെ കിണർ മൂടാനുള്ള ഒരുക്കത്തിലാണ് വീട്ടുകാർ. സംരക്ഷണ ഭിത്തിയും ചുറ്റിലുമുള്ള മണ്ണും കിണറിലേക്ക് ഇടിഞ്ഞ് ഇവിടെ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. വീടി​െൻറ പോർച്ചി​െൻറ അടിത്തറയും കിണറിലേക്ക് ഇടിയാൻ തുടങ്ങിയതോടെ വ്യാഴാഴ്ച വീടി​െൻറ കോൺക്രീറ്റ് തൂൺ മരംകൊണ്ടുള്ള തൂൺ ഉപയോഗിച്ച് താങ്ങിനിർത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story