Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:10 AM GMT Updated On
date_range 30 Jun 2017 8:10 AM GMTപതിയാരി ഉപെതരഞ്ഞെടുപ്പ്; യു.ഡി.എഫിൽ കലഹം
text_fieldsbookmark_border
മാള: ഗ്രാമപഞ്ചായത്തിലെ 19-വാര്‍ഡ് പതിയാരിയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥി നിർണയം സംബന്ധിച്ച് യു.ഡി.എഫിൽ കലഹം. ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത യു.ഡി.എഫിലെ രണ്ടുപേർ വ്യാഴാഴ്ച പത്രിക നൽകി. മുൻ പഞ്ചായത്തംഗം രാധ ഭാസ്കരൻ, പാർട്ടി പ്രവർത്തകൻ അബ്ബാസ് മാരേക്കാട് എന്നിവരാണ് മാള പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ആരാണ് ഔദ്യോഗിക സ്ഥാനാർഥിയെന്ന് ഇതുവരെ പാർട്ടി വ്യക്തമാക്കിയിട്ടില്ല. പതിയാരി വാർഡിലേക്ക് ജൂലൈ 18 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് നാല് സ്ഥാനാർഥികളാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫിലെ കെ.സി.രഘുനാഥൻ, എൻ.ഡി.എയിലെ ഉണ്ണികൃഷ്ണൻ കണ്ണംകാട്ടിൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. വി.ആര്‍ സുനില്‍കുമാര്‍ എം.എൽ.എ, പി.കെ. ഡേവിസ്, എം.രാജേഷ്, കെ.വി. വസന്തകുമാര്‍, ജോർജ് നെല്ലിശ്ശേരി, കെ.കെ. ഔസേപ്പുണ്ണി, ഡേവിസ് പാറേക്കാട്ടിൽ, ടി.പി. രവീന്ദ്രന്‍, കെ.പി. പ്രവീണ്‍, എ.വി ഉണ്ണികൃഷ്ണന്‍, പി.കെ. സുകുമാരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ മത്സരിച്ച വെൽഫെയർ പാർട്ടി ഇത്തവണയും രംഗത്തുണ്ടായേക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ എൽ.ഡി.എഫും എൻ.ഡി.എയും മുന്നിലാണ്. എൻ.ഡി.എ െതരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു. അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. െതരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രക്ഷാധികാരി ജോസഫ് പടമാടൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സമിതിയംഗം ഷാജുമോൻ വട്ടേക്കാട്, മണ്ഡലം പ്രസിഡൻറ് പ്രശാന്ത് ലാൽ, സി.ഡി. ശ്രീലാൽ, മണ്ഡലം വൈസ് പ്രസിഡൻറ് സുനിൽകുമാർ, മണ്ഡലം സെക്രട്ടറി സി.എം. സദാശിവൻ, മാള പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് എന്നിവർ സംസാരിച്ചു.
Next Story