Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യവസായ പാർക്ക്​...

വ്യവസായ പാർക്ക്​ തുടങ്ങാൻ വ്യക്​തികൾക്ക്​ അനുമതി നൽകും ^വ്യവസായ മന്ത്രി

text_fields
bookmark_border
വ്യവസായ പാർക്ക് തുടങ്ങാൻ വ്യക്തികൾക്ക് അനുമതി നൽകും -വ്യവസായ മന്ത്രി തൃശൂര്‍: വ്യവസായ മേഖലക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ളവർക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാൻ അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറി​െൻറ പുതിയ വ്യവസായ നയത്തില്‍ വ്യവസ്ഥയുണ്ടാകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. വ്യവസായ നയം സംബന്ധിച്ച കരട് രേഖ തയാറായതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറി​െൻറ എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ എം.എസ്.എം.ഇ െഡവലപ്‌മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ടില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വികസനത്തില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.വി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ല യൂനിറ്റ് പ്രസിഡൻറ് ഫിലിപ്പ് മുളക്കൽ, ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. പ്രകാശ്, ഡെപ്യൂട്ടി ഡയറക്ടര്‍ കത്രീനാമ്മ സെബാസ്റ്റ്യന്‍ എന്നിവർ സംസാരിച്ചു. വിജയികളായ 15 സംരംഭകരെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാർ പുരസ്‌കാരം നേടിയ സംരംഭകരെയും ആദരിച്ചു. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രെയ്‌നര്‍ മാത്യു പോള്‍ ക്ലാസെടുത്തു. ജി.എസ്.ടിയെക്കുറിച്ച് പ്രത്യേക ക്ലാസുണ്ടായി.
Show Full Article
TAGS:LOCAL NEWS
Next Story