Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:15 AM GMT Updated On
date_range 28 Jun 2017 8:15 AM GMTപ്രമുഖ വ്യവസായി ഷാജഹാൻ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
വർക്കല: ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനും ഗൾഫ് മാധ്യമം–മീഡിയവൺ ഒാണററി െറസിഡൻറ് മാനേജരുമായ ഓടയം അയിഷ മൻസിലിൽ എം.എ.കെ. ഷാജഹാൻ (52) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെ ഒാടയം അഞ്ചുമുക്കിന് സമീപത്തായിരുന്നു അപകടം. മിസ്കീൻതെരുവ് കെ.എൻ.എം മസ്ജിദിൽ ഇശാ നമസ്കാരം നിർവഹിച്ച് വീട്ടിലേക്ക് നടന്നുപോകുംവഴി സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ക്ഷതമേറ്റാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ വൈദ്യുതി ഇല്ലാതിരുന്നതിനാൽ അപകടം ആരും കണ്ടിരുന്നില്ല. ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാർ ടോർച്ചുമായി റോഡിലേക്കിറങ്ങിയെങ്കിലും സ്കൂട്ടർ യാത്രികൻ കടന്നുകളഞ്ഞു. സ്കൂട്ടറിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. വഴിയാത്രക്കാരനാണ് ഒരാൾ അപകടത്തിൽപെട്ട് റോഡരികിൽ കിടക്കുന്നവിവരം സമീപത്തുള്ള ആളുകളെ അറിയിച്ചത്. സംഭവസ്ഥലത്തിെൻറ 100 മീറ്റർ അകലെനിന്ന് മൊബൈൽഫോൺ കണ്ടെടുത്തു. ബന്ധുക്കൾ ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച തുടർനടപടികൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി ഓടയം വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. 30 വർഷത്തിലധികമായി ഒമാനിലുള്ള ഷാജഹാൻ അവിടെ ചെറിയ പെരുന്നാൾ ആഘോഷിച്ചശേഷം ചൊവ്വാഴ്ച രാവിലെയാണ് കുടുംബസമേതം നാട്ടിലെത്തിയത്. ഒമാനിലെ പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാജഹാൻ ഇന്ത്യൻ എംബസിയുടെ ശർഖിയ മേഖല പ്രതിനിധിയാണ്. സൂർ ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൂർ കേന്ദ്രീകരിച്ച് ഒമാനിലെ വിവിധമേഖലകളിൽ 12 ശാഖകളുള്ള ആൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മകൻ: ബാസിം
Next Story