Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൗൺസിൽ ഹാൾ ചോരുന്നു

കൗൺസിൽ ഹാൾ ചോരുന്നു

text_fields
bookmark_border
തൃശൂര്‍: പകർച്ചപ്പനി ഭീതിയിൽ നാടും നഗരവും ശുചീകരണത്തിന് സർക്കാർ നിർദേശം നൽകിയിരിക്കെ കോർപറേഷനിൽ ചർച്ച ശക്തൻ നഗറിലെ സ്വകാര്യ സ്ഥാപനം സ്ഥാപിച്ച റൗണ്ട് എബൗട്ടണിലെ വൈദ്യുതി ചെലവ് സംബന്ധിച്ച്. കൗൺസിൽ ഹാളിൽ മേയറുടെ ഇരിപ്പിടത്തിന് മുകളിലെ സീലിങ് അടർന്ന് വീണ് വെള്ളം വീഴുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ശക്തൻ നഗറിൽ സ്വകാര്യ സ്ഥാപനത്തി​െൻറ സ്പോൺസർഷിപ്പിലുള്ള റൗണ്ട് എബൗട്ടണിലെ ജലധാരക്ക് ൈവദ്യുതി െചലവ് കോർപറേഷൻ വഹിക്കാമെന്നായിരുന്നു കരാറിലുള്ളത്. ഈ ഇനത്തിൽ ഇപ്പോൾ ഏഴ് ലക്ഷം രൂപയോളം കുടിശ്ശികയായെന്നതായിരുന്നു അജണ്ടയിലെ വിഷയം. എന്നാൽ പകർച്ചപ്പനി പടരുകയും മാലിന്യപ്രശ്നത്തിലും വെള്ളക്കെട്ടിലും പരാതി രൂക്ഷമാണെന്നിരിക്കെ ഈ വിഷയത്തിനായി കൗൺസിലി​െൻറ സമയം ഉപയോഗിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. സ്ഥാപനവുമായി ചർച്ച നടത്തി തുടർ നടപടികൾക്ക് പിന്നീട് തീരുമാനിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കോര്‍പറേഷന്‍ പരിധിയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിനായി തയാറാക്കിയ എസ്റ്റിമേറ്റിന് കൗൺസിൽ അംഗീകാരം നൽകി. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രത്യേക കൗൺസിൽ യോഗം വിളിക്കാനും തീരുമാനിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ഹാളിനു മുകളിലെ സ്ഥലവും മേയറുടെ ഓഫിസുമുള്‍പ്പെടെയുളള പലയിടത്തും ചോര്‍ന്നൊലിക്കുന്നതായും മേയറുടെ ഇരിപ്പിടത്തിനു തൊട്ടുമുകളിലുളള സീലിങ് ഭാഗികമായി അടര്‍ന്നുവീണതായും പ്രതിപക്ഷം ശ്രദ്ധയില്‍പെടുത്തി. ഇതുള്‍പ്പെടെയുളള വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നഗരത്തില്‍ വ്യാപകമായി വെളളക്കെട്ടും മാലിന്യവും മൂലം ജനത്തിന് നടക്കാന്‍ പോലും ബുദ്ധിമുട്ടായെന്ന് കോണ്‍ഗ്രസ് അംഗം ഫ്രാന്‍സിസ് ചാലിശേരി ചൂണ്ടിക്കാട്ടി. പകര്‍ച്ച വ്യാധി പടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗം വിളിച്ച മേയറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകന്ദൻ, ഉപനേതാവ് ജോണ്‍ ഡാനിയേല്‍ എന്നിവര്‍ ആരോപിച്ചു. കൗണ്‍സില്‍ വിളിച്ചതിലൂടെ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും വിശദീകരണം ചോദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇരുവരും പരാതി അയച്ചു. ഭാഷ മാന്യമാകണം; മേയറുടെ റൂളിങ് തൃശൂർ: കൗൺസിൽ യോഗങ്ങളിലെ ചർച്ചകളിൽ അംഗങ്ങൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് മേയർ അജിത ജയരാജൻ റൂളിങ് നൽകി. ചർച്ചയിൽ പങ്കെടുത്ത കൗൺസിലർമാരിൽ ചിലർ നടത്തിയ ഭാഷാ പ്രയോഗങ്ങൾ അതിരുകവിഞ്ഞതും, അനവസരത്തിലുള്ളതും, കൗൺസിലി​െൻറ അന്തസ്സിനെ അപമാനിക്കുന്നതുമാണ്. ചർച്ചയിൽ പങ്കെടുക്കാനും വിമർശിക്കാനും ന്യായീകരിക്കാനും അംഗങ്ങൾക്ക് അവകാശമുണ്ട്. അത് മാന്യമായ ഭാഷയിലാവണം മേയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story