Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:10 AM GMT Updated On
date_range 26 Jun 2017 8:10 AM GMTഅടിയന്തരാവസ്ഥ: സ്മരണക്കായി സ്വാതന്ത്ര്യസ്തൂപങ്ങള്
text_fieldsbookmark_border
തൃശൂര്‍: ജനാധിപത്യ പുനഃസ്ഥാപനത്തിെൻറ സ്മരണ നിലനിര്‍ത്താൻ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യസ്തൂപങ്ങള് സ്ഥാപിക്കാന്‍ അടിയന്തരാവസ്ഥാതടവുകാരുടെ ഏകോപന സമിതി തീരുമാനിച്ചു. ജനാധിപത്യത്തിനായുള്ള പോരാട്ടം വിശാലമായ ഐക്യത്തിലൂടെ ശക്തിപ്പെടുത്തുകെയന്ന ലക്ഷ്യത്തോടെ അടിയന്തരാവസ്ഥക്കെതിെര ശക്തമായ പോരാട്ടം നടന്ന കേന്ദ്രങ്ങളിലാണ് സ്മാരകസ്തൂപങ്ങള്‍ സ്ഥാപിക്കുക. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, നടവരമ്പ്, കോഴിക്കോട്, വയനാട്ടിലെ മീനങ്ങാടി തുടങ്ങി വിവിധ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്തൂപങ്ങള്‍ സ്ഥാപിക്കും. ഇതുവഴി അടിയന്തരാവസ്ഥാ തടവുകാരുടെ പ്രക്ഷോഭം പുതിയ ദിശ തേടുകയാണെന്ന് സമിതി നേതാവും അടിയന്തരാവസ്ഥാതടവുകാരനുമായ പി.സി. ഉണ്ണിച്ചെക്കന് വ്യക്തമാക്കി. അടിയന്തരാവസ്ഥാതടവുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തതാണ്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിെൻറകൂടി ഫലമായാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനം നിലവില്‍ വന്നത്. അതുകൊണ്ടുതന്നെ ഫാഷിസത്തിനെതിരെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച് 26ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും ഉണ്ണിച്ചെക്കന് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിക്കുക, അടിയന്തരാവസ്ഥാവിരുദ്ധ സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ശാസ്തമംഗലം െപാലീസ് ക്യാമ്പ് ഏറ്റെടുത്ത് സ്മാരകമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് സെക്രേട്ടറിയറ്റ് മാര്‍ച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സെക്രേട്ടറിയറ്റിന് മുന്നില്‍ സമാപിക്കും.
Next Story