Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:03 AM GMT Updated On
date_range 26 Jun 2017 8:03 AM GMTവാടാനപ്പള്ളി സർവിസ് സഹകരണ ബാങ്ക്; ഇടതുമുന്നണിക്ക് വൻ വിജയം
text_fieldsbookmark_border
വാടാനപ്പള്ളി: വാടാനപ്പള്ളി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വൻ വിജയം. വാശിയേറിയ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയെയാണ് എൽ.ഡി.എഫ് തോൽപിച്ചത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കാതെ പിൻവലിഞ്ഞപ്പോൾ ബി.ജെ.പി രംഗത്തിറങ്ങുകയായിരുന്നു. ചില കോൺഗ്രസ് നേതാക്കൾ രഹസ്യമായി ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ഇറങ്ങിയെങ്കിലും വിജയം എൽ.ഡി.എഫിനായിരുന്നു. രാവിലെ മുതൽ വൈകീട്ട് വരെ തൃത്തല്ലൂർ യു.പി സ്കൂളിലായിരുന്നു തെരഞ്ഞെടുപ്പ്. വോെട്ടണ്ണി രാത്രിയോടെയാണ് ഫലം വന്നത്. 1763 വോട്ടർമാരിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് 1265 മുതൽ 1337 വരെ വോട്ടുകൾ ലഭിച്ചു. എന്നാൽ, ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണി സ്ഥാനാർഥികൾക്ക് 270 മുതൽ 312 വോട്ടുകൾ വരെ മാത്രമാണ് ലഭിച്ചത്. അബ്ദുൽ ജബ്ബാർ, രാധ, മധു, വി.ആർ. മനോജ്, പി.കെ. പ്രേമരാജ്, ചന്ദ്രപ്രഭ, ശാന്തി ഭാസി, പി.കെ. ഹസൻ, പ്രസന്നൻ എന്നിവരാണ് വിജയിച്ചത്. വാസു, െഎ.കെ. സുദർശനൻ എന്നിവർ നേരത്തേ എതിർപ്പില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘർഷം ഉണ്ടാകുമെന്ന് കരുതി നൂറോളം പൊലീസ് തമ്പടിച്ചിരുന്നു. എൽ.ഡി.എഫ് പ്രകടനം നടത്തി.
Next Story