Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:13 AM GMT Updated On
date_range 25 Jun 2017 8:13 AM GMTഅന്നമനട തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം
text_fieldsbookmark_border
മാള: അന്നമനട പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ തെരുവുനായ്ക്കൾ ഭീഷണിയാകുന്നു. നാട്ടുകാരും വ്യാപാരികളും മാലിന്യം വലിച്ചെറിയാൻ മത്സരിക്കുന്നതോടെ തെരുവുനായ്ക്കളുടെ എണ്ണം വൻതോതിൽ വർധിക്കുകയാണ്. മാലിന്യം തള്ളൽ കേന്ദ്രങ്ങളിലാണ് നായ്ക്കളുടെ ശല്യം ഏറുന്നത്. മണ്ഡലത്തിെൻറ വിവിധ പ്രദേശങ്ങളിലും തെരുവുനായ്ക്കൾക്ക് കുറവില്ല. റോഡരികുകളിൽ തമ്പടിക്കുന്ന ഇവ വഴിയാത്രക്കാരെ ആക്രമിക്കുന്നത് നിത്യ സംഭവമാണ്. ഇരുചക്രവാഹനക്കാരുടെ പിറകെ ഓടി പരിഭ്രാന്തി സൃഷ്്ടിക്കുകയാണ്. മാള പൊലീസ് സ്റ്റേഷൻ റോഡിൽ രാത്രികാലങ്ങളിൽ ഇരുചക്രവാഹനക്കാർ ഭീതിയോടെയാണ് പോകുന്നത്. മാള കെ.കെ റോഡ്, കൊപ്രക്കളം റോഡ് എന്നിവിടങ്ങൾ നായ്ക്കളുടെ താവളമാണ്. അപകട ഭീഷണി ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്. വഴിനിറയെ മാലിന്യം; പനിയെ പഴിച്ചിട്ടെന്ത് കാര്യം മാള: മാലിന്യം തള്ളൽ മുറക്ക് നടക്കുമ്പോഴും ഇവ സംസ്കരിക്കാൻ നടപടിയില്ലാതായതോടെ പകർച്ചവ്യാധികളും മേഖലയിൽ വർധിക്കുന്നു. മഴക്കാലത്ത് മാലിന്യം ചീഞ്ഞുനാറുന്നതിനൊപ്പം കൊതുകുകളുടെ എണ്ണത്തിലും വർധനവുണ്ടാക്കുന്നു. മാള പള്ളിപ്പുറം കൊപ്രക്കളം റോഡിൽ വർധിച്ചതോതിൽ മാലിന്യം തള്ളുന്നുണ്ട്. ഇവ കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്ന സ്ഥിതിയായി. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാതെ പകർച്ചപ്പനി പ്രതിരോധം ഫലം കാണില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Next Story