Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:06 AM GMT Updated On
date_range 25 Jun 2017 8:06 AM GMTഇൻഷുറൻസ് കാർഡ് പുതുക്കൽ
text_fieldsbookmark_border
ഗുരുവായൂര്‍: നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാത്തവർക്കും പുതുതായി ഫോട്ടോ എടുക്കാനുള്ളവർക്കുമായി 27, 29 തീയതികളിൽ ടൗൺ ഹാളിൽ സൗകര്യമുണ്ട്. കാർഡിൽ ഉൾപ്പെട്ട അഞ്ച് അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ്, 30 രൂപ എന്നിവയുമായി രാവിലെ 10ന് ഹാജരാകണം. ബ്രഹ്മകുളം മദ്യശാല: പൂട്ടണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ഗുരുവായൂര്‍: ബ്രഹ്മകുളം റോഡിൽ ആരംഭിച്ച ബിവറേജസ് കോർപറേഷെൻറ മദ്യവിൽപനശാല പൂട്ടണമെന്ന് പ്രതിപക്ഷ അംഗങ്ങൾ വിളിച്ചുചേർത്ത സമാന്തര കൗൺസിൽ ആവശ്യപ്പെട്ടു. മദ്യവിൽപനശാലയുടെ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ അംഗങ്ങൾ മാത്രം പങ്കെടുത്ത യോഗം കൗൺസിൽ ഹാളിൽ നടന്നത്. യു.ഡി.എഫ് കൗൺസിലർമാരും ഏക ബി.ജെ.പി കൗൺസിലറും അടക്കം 20 പേർ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവനെ അധ്യക്ഷയാക്കിയാണ് യോഗം ചേർന്നത്. ചട്ടങ്ങൾ ലംഘിച്ച മദ്യവിൽപനശാലയുടെ കെട്ടിടത്തിനെതിരെ പരാതിയുണ്ടായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു. മദ്യശാല വിഷയം ചർച്ച ചെയ്യാൻ ഇൗ മാസം 12ന് 18 അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയിട്ടും പ്രത്യേക കൗൺസിൽ വിളിച്ചില്ല. 20ന് ചേർന്ന കൗൺസിലിൽ അജണ്ടയിലെ അവസാന വിഷയമായി ഉൾപ്പെടുത്തിയെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് കൗൺസിൽ പിരിച്ചുവിട്ടു. വിഷയം ചർച്ച ചെയ്യാൻ 19 അംഗങ്ങൾ ഒപ്പിട്ട് കത്ത് നൽകിയിട്ടും കൗൺസിൽ വിളിക്കാത്തതിനെ തുടർന്നാണ് പ്രത്യേക കൗൺസിൽ ചേർന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. മദ്യശാല പൂട്ടണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചതായും അവർ പറഞ്ഞു. ആൻറോ തോമസ്, റഷീദ് കുന്നിക്കൽ, എ.ടി. ഹംസ, ജോയ് ചെറിയാൻ, ബഷീർ പൂക്കോട്, ശോഭ ഹരിനാരായണൻ, പ്രിയ രാജേന്ദ്രൻ, പി.എസ്. രാജൻ എന്നിവർ സംസാരിച്ചു. ചട്ടമനുസരിച്ച് തങ്ങൾ ആവശ്യപ്പെട്ട കൗൺസിൽ വിളിക്കാതിരുന്നതിനെ തുടർന്നാണ് ചട്ടപ്രകാരം യോഗം ചേർന്നതെന്ന് അവർ വിശദീകരിച്ചു. എന്നാൽ, കൗൺസിൽ ഹാളിൽ ചേർന്ന യോഗം ചട്ടവിരുദ്ധമാണെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. 18 പേർ നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ മദ്യശാല വിഷയം ഉൾപ്പെടുത്തി കൗൺസിൽ വിളിച്ചെങ്കിലും യോഗം പ്രതിപക്ഷം അലങ്കോലപ്പെടുത്തി. ഈ മാസം 20ന് 19 പേർ ഒപ്പിട്ട് കത്ത് നൽകി. ഈ കത്ത് പരിഗണിക്കാൻ ചട്ടമനുസരിച്ച് 10 ദിവസമുണ്ട്. കൗൺസിലിെൻറ അധികാര പരിധിയിൽ വരാത്ത വിഷയമാണ് ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ, ചട്ടങ്ങളൊന്നും പാലിക്കാതെ ചിലർ കൗൺസിൽ ഹാളിൽ നിയമവിരുദ്ധമായി യോഗം ചേരുകയാണുണ്ടായതെന്ന് അധ്യക്ഷ പറഞ്ഞു. പ്രത്യേക കൗൺസിൽ ചേരുന്ന ഘട്ടത്തിൽ അജണ്ട എല്ലാ കൗൺസിലർമാരെയും നേരേത്ത അറിയിക്കണം. ഈ ചട്ടവും പാലിച്ചിട്ടില്ല. കൗൺസിൽ ഹാൾ ദുരുപയോഗിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
Next Story