Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:04 AM GMT Updated On
date_range 25 Jun 2017 8:04 AM GMTഎ.ആർ ക്യാമ്പിൽ പൊലീസുകാരന് വെടിയേറ്റു; പരിക്ക് ഗുരുതരമല്ല
text_fieldsbookmark_border
എ.ആർ ക്യാമ്പിൽ പൊലീസുകാരന് വെടിയേറ്റു; പരിക്ക് ഗുരുതരമല്ല മലപ്പുറം: പടിഞ്ഞാറ്റുമുറിയിലെ എ.ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. തോക്കുകൾ സൂക്ഷിക്കുന്ന ആർമറി വിഭാഗത്തിൽ ചുമതലയിലുണ്ടായിരുന്ന മുപ്പതുകാരനാണ് തോക്ക് തിരികെ വാങ്ങിവെക്കുന്നതിനിടെ അബദ്ധത്തിൽ കാലിന് വെടിയേറ്റത്. കാലിനേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഡ്യൂട്ടിക്ക് പോയി തിരികെയെത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ തിരികെ നൽകിയ തോക്ക് ഉണ്ടയുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. കണങ്കാലിന് പരിക്കേറ്റ പൊലീസുകാരനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴേക്ക് ചൂണ്ടി ട്രിഗർ വലിക്കുന്നതിനിടെ അബദ്ധത്തിൽ കാലിന് വെടിയേൽക്കുകയായിരുന്നെന്ന് പറയുന്നു. അതേസമയം, ഗുരുതരമായ ചട്ടലംഘനമില്ലെന്നും നടപടിക്രമങ്ങളിൽ വന്ന ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്നും ക്യാമ്പ് അധികൃതർ അറിയിച്ചു.
Next Story