Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇനി വൈകില്ല;...

ഇനി വൈകില്ല; വരന്തരപ്പിള്ളിക്കാരുടെ റോഡ് വികസനം

text_fields
bookmark_border
ആമ്പല്ലൂർ: ഭൂമി വിട്ടുനൽകാൻ നാട്ടുകാരും വ്യാപാരികളും തയാറായതോടെ വരന്തരപ്പിള്ളിക്കാരുടെ റോഡ് വികസനമെന്ന, പതിറ്റാണ്ടുകളുടെ സ്വപ്നത്തിന് ചിറക് മുളക്കുന്നു. വെള്ളിയാഴ്ച വരന്തരപ്പിള്ളി പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിലാണ് ഭൂമി വിട്ടുനൽകാൻ വ്യാപാരികളും പരിസരവാസികളും തയാറായത്. ഈ മാസം 27ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഭൂമി അളന്ന് തിട്ടപ്പെടുത്തും. റോഡി​െൻറ ഇരുവശങ്ങളിൽനിന്ന് ഒരു മീറ്റർ വീതമാണ് സ്ഥലമെടുക്കുക. അടുത്തമാസം പത്തിനകം സ്ഥലം വിട്ടുകൊടുത്തുള്ള സമ്മതപത്രം ഉടമകൾ അധികൃതർക്ക് കൈമാറാനും ധാരണയായി. കുട്ടോലിപാടം മുതൽ വരന്തരപ്പിള്ളി സ​െൻറർ ഉൾപ്പെടെ കുരിയടിപ്പാലം വരെ റോഡാണ് പത്ത് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. ഇതോടെ വരന്തരപ്പിള്ളി സ​െൻററിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എൽ. ജോസ്, വി.എസ്. ജോഷി, ഹെൻട്രി ജോർജ്, പി.കെ. ബാബു, എൻ.എം. സജീവൻ, കെ. രാജ്കുമാർ, പഞ്ചായത്തംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായി ചെയർമാനായും ജില്ല, ബ്ലോക്ക് ജനപ്രതിനിധികൾ രക്ഷാധികാരികളായും എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നും നാലുപേർ വീതം പ്രതിനിധികളായും വികസന സമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story