Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:14 AM GMT Updated On
date_range 24 Jun 2017 8:14 AM GMTസ്വാശ്രയ കോളജുകളെ സർക്കാർ നിലക്കുനിർത്തണം ^എ.െഎ.എസ്.എഫ്
text_fieldsbookmark_border
സ്വാശ്രയ കോളജുകളെ സർക്കാർ നിലക്കുനിർത്തണം -എ.െഎ.എസ്.എഫ് തൃശൂർ: സ്വാശ്രയ കോളജുകളുടെ പ്രളയ ബാധിത പ്രദേശമായി കേരളം മാറിയെന്ന് എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി കെ.പി. സന്ദീപ്. അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഡി.ഇ.ഒ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയും മെറിറ്റും നിരാകരിച്ച് വിദ്യാഭ്യാസ കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണം. മെഡിക്കൽ പി.ജി സീറ്റ് ഫീസ് വർധന അംഗീകരിക്കാനാവില്ല. നിലവാരമില്ലാത്ത സ്വാശ്രയ കോളജുകൾ കണ്ടെത്തി അടച്ചുപൂട്ടണം. ഇടിമുറികളും കൊലമുറികളും വിദ്യാർഥികളുടെ നിലവിളികളുമില്ലാത്ത വിദ്യാഭ്യാസ മണ്ഡലം രൂപപ്പെടുത്താൻ എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കണം. കലാലയങ്ങളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം സാധ്യമാകണം. പൊതു വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഇടെപടൽ നല്ല ഫലം കാണുന്നുണ്ടെന്നും സന്ദീപ് പറഞ്ഞു. ജില്ല പ്രസിഡൻറ് സുബിൻ നാസർ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി വി.കെ. വിനീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാൽ പുതുക്കാട്, ജില്ല സെക്രട്ടറി ബി.ജി. വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം നവ്യ തമ്പി എന്നിവർ സംസാരിച്ചു. മാർച്ചിന് സനൽകുമാർ, വിഷ്ണു ശങ്കർ, വി.എൻ. അനീഷ്, കെ.വി. ജിതിൻ, ചിന്നു ചന്ദ്രൻ, ടി.എച്ച്. നിഖിൽ, വി.എസ്. ദേവദത്തൻ, കെ.എസ്. മിഥുൻ, കെ.എസ്. അളകനന്ദ, അൻവർ മുള്ളൂർക്കര, യദു ഗണേഷ് എന്നിവർ നേതൃത്വം നൽകി.
Next Story