Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിത്ത് വികസന അതോറിറ്റി...

വിത്ത് വികസന അതോറിറ്റി അഡീഷനൽ ഡയറക്ടർമാരെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
13.65 കോടിയുടെ ക്രമക്കേട്: വിത്ത് വികസന അതോറിറ്റി അഡീഷനൽ ഡയറക്ടർക്ക് സസ്പെൻഷൻ ക്രമക്കേട് ശരിവെച്ച് സ്പെഷൽ വിജിലൻസ് സെൽ റിപ്പോർട്ട് തൃശൂർ: സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര അഴിമതി കണ്ടെത്തിയതിനെത്തുടർന്ന്, അഡീഷനൽ ഡയറക്ടർമാരായ അശോക് കുമാർ തെക്കൻ, പി.കെ.ബീന എന്നിവരെ കൃഷിവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തു. 13.65 കോടിയുടെ നഷ്ടവും ഗുണമേന്മ കുറഞ്ഞതും മുളശേഷി നഷ്ടപ്പെട്ടതുമായ കോടിക്കണക്കിന് രൂപയുടെ നെൽവിത്തും പച്ചക്കറി വിത്തുകളും കർഷകർക്കും സ്കൂളുകൾ വഴി കുട്ടികൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കും വിതരണം ചെയ്യുക വഴി കോടിക്കണക്കിന് രൂപയുടെ ഉൽപാദന നഷ്ടം സംസ്ഥാനത്തി​െൻറ കാർഷികമേഖലക്ക് ഉണ്ടായെന്ന് ഇവർക്കെതിരെ നടപടിയെടുത്ത ഉത്തരവിൽ കൃഷിവകുപ്പ് വ്യക്തമാക്കി. 2016 ആഗസ്റ്റ് 30ന് 'മാധ്യമം' അതോറിറ്റിയിലെ അഴിമതിക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഒക്ടോബർ 25ന് സർക്കാർ നിർദേശം അനുസരിച്ച് സെൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. സ്വകാര്യ, കരാര്‍ ലോബികളെ സഹായിക്കാന്‍ വിത്ത് അതോറിറ്റി കാര്‍ഷിക സ്വയംപര്യാപ്തത പദ്ധതികള്‍ അട്ടിമറിച്ചുവെന്ന ആരോപണം അന്വേഷണ റിപ്പോർട്ട് ശരിവെക്കുന്നുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുള്ള വിത്തിറക്കുമതിയിൽ കോടികളുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. സ്വകാര്യ ഏജൻസിയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വിത്തുകൾ വാങ്ങി വിതരണം ചെയ്ത് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിെയന്നും വകുപ്പ് തല വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. ഗവേണിങ് ബോഡിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ടൺകണക്കിന് കർണാടക സീഡ് കോർപറേഷനിൽ നിന്നും നാഷപൽ സീഡ് കോർപറേഷനിൽ നിന്നും വർഷങ്ങളായി വിത്തനങ്ങൾ വാങ്ങിനൽകുകയാണ് ചെയ്യുന്നത്. കരാർ നടപടികളോ ധാരണാപത്രമോ ഇല്ലാതെ 68 കോടിയുടെ വിത്തിനങ്ങളാണ് വാങ്ങിയത്. വിത്ത് ഉൽപാദിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ വെള്ളവും വളവും നൽകുന്ന കേന്ദ്രമാണ് ഇതര കോർപറേഷനുകളിൽ നിന്നും വിത്ത് വാങ്ങി കർഷകർക്ക് വിതരണം ചെയ്തിരുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story