Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 8:29 PM IST Updated On
date_range 23 Jun 2017 8:29 PM ISTവ്രതവിശുദ്ധിയില്‍ ഈദിലേക്ക്
text_fieldsbookmark_border
തൃശൂർ: റമദാനിെൻറ വ്രതവിശുദ്ധിയില്‍ ഈദിെൻറ ഒരുക്കത്തിലാണ് വിശ്വാസികൾ. അതുകൊണ്ട് വിപണിയില്‍ തിരക്കേറി. വസ്ത്രക്കടകളിലും ചെരുപ്പുകടകളിലും തിരേക്കാട് തിരക്കാണ്. സ്കൂൾ വിപണിക്ക് ശേഷം നടുനിവർത്തുന്നതിന് ബുദ്ധിമുട്ടുേമ്പാഴും പെരുന്നാൾ വസ്ത്രം വാങ്ങാൻ ആളുകൾ എത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കുമായി. സ്കൂൾ യൂനിഫോം വാങ്ങിയപ്പോൾ അതിനൊപ്പം പെരുന്നാൾ വസ്ത്രം വാങ്ങിയവരുമുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാനായി കർക്കിടകക്കിഴിവും മറ്റു ഒാഫറുകളുമായി വസ്ത്രവ്യാപാരികളും രംഗത്തുണ്ട്. സ്കൂൾ പ്രവൃത്തി ദിവസങ്ങളായതിനാൽ വൈകീേട്ടാടെയാണ് കുടുംബസമേതം ഷോപ്പിങ്ങിന് ഇറങ്ങുന്നത്. ഇത്തരക്കാർക്ക് ഇഫ്താർ സൗകര്യം അടക്കം ഒരുക്കി വസ്ത്രാലയങ്ങൾ സ്വീകരിക്കുന്നത്. ഞായറാഴ്ചത്തെ കച്ചവടം കൂടി ലഭിക്കുമെന്നതിനാൽ തിങ്കളാഴ്ച പെരുന്നാൾ ആകണമെന്ന ആഗ്രഹവും ചില വ്യാപാരികൾ പങ്കുവെച്ചു. പെരുന്നാൾ കച്ചവടം പ്രതീക്ഷിച്ച് തെരുവ് വസ്ത്രവ്യാപാരികളും സജീവമായിട്ടുണ്ട്. അതിനിടെ വിലക്കയറ്റം തിരിച്ചടിയായി. കശാപ്പ് നിരോധനത്തിെൻറ പശ്ചാത്തലത്തിൽ മാടുകൾ കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ഇത് ആടിനും കോഴിക്കും വിലകൂടാൻ ഇടയാക്കിയിട്ടുണ്ട്. േട്രാളിങ് നിരോധനമായതിനാൽ മീനിനും ക്ഷാമമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story