Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 2:55 PM GMT Updated On
date_range 23 Jun 2017 2:55 PM GMTഗുരുഗോപിനാഥ് പുരസ്കാരം മട്ടന്നൂരിന്; സമർപ്പണം നാളെ കലാമണ്ഡലത്തിൽ
text_fieldsbookmark_border
ചെറുതുരുത്തി: ഈ വർഷത്തെ ഗുരുഗോപിനാഥ് പ്രതിഭാപുരസ്കാരങ്ങൾ ശനിയാഴ്ച കേരള കലാമണ്ഡലത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിക്കും. കഥകളിയാചാര്യനും നൃത്തപ്രതിഭയും കേരള നടനത്തിെൻറ ആവിഷ്കർത്താവുമായിരുന്ന നടനകലാനിധി ഡോ. ഗുരുഗോപിനാഥിെൻറ 108ാം ജയന്തിയാഘോഷത്തിെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മട്ടന്നൂർ ശങ്കരൻകുട്ടിക്കാണ് വാദ്യകലാനിധി പുരസ്കാരം. സംഗീതത്തിനു സി.എൻ. വേണുഗോപാലിനും കേരളനടനത്തിനു വാചസ്പതി കൃഷ്ണകുമാർ, ആർ. ജോയ് എന്നിവർക്കുമാണു പുരസ്കാരങ്ങൾ. നെടുമുടി വേണു, പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ഡോ. എം.ജി. ശശിഭൂഷൺ എന്നിവർ ഉൾപ്പെട്ട സമിതിയാണു പുരസ്കാരങ്ങൾ നിർണയിച്ചത്. ജന്മവാർഷികാഘോഷത്തോടനുബന്ധിച്ചു മൂന്നിന് യു.ആർ. പ്രദീപ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണവും പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെയും കേരള സർവകലാശാല യുവജനോത്സവത്തിലെയും വിജയികൾ അവതരിപ്പിക്കുന്ന കേരളനടനം നടക്കും.
Next Story