Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:15 AM GMT Updated On
date_range 22 Jun 2017 8:15 AM GMTചിറയിൽ ഉറങ്ങി അനന്ത സ്വാമിയുടെ യോഗാഭ്യാസം
text_fieldsbookmark_border
തൃശൂർ: ബ്രഹ്മസ്വം മഠത്തിെൻറ പടിഞ്ഞാറേ ചിറയിൽ രാവിലെ ജലത്തിൽ പൊങ്ങിക്കിടന്ന വയോധികനെ കണ്ട് നാട്ടുകാർ അമ്പരന്നു. ചുറ്റിനും ശ്വാസമടക്കിപ്പിടിച്ച് നിരവധി പേർ. യോഗദിനത്തിൽ 62കാരൻ അനന്തനാരായണ സ്വാമിയാണ് പടിഞ്ഞാറേ ചിറയിൽ ജലശയനവും ജലയോഗ അഭ്യാസവും അവതരിപ്പിച്ചത്. വെള്ളത്തിൽ പൊങ്ങുതടി കണക്കെ മണിക്കൂറുകളോളം സ്വാമി പൊങ്ങിക്കിടന്നത് കാഴ്ചക്കാർക്ക് വിസ്മയമായി. മത്സ്യാസനം, വൃക്ഷാസനം, പർവതാസനം, ശവാസനം എന്നീ അഭ്യാസമുറകളാണ് പടിഞ്ഞാറേ ചിറയിൽ പരീക്ഷിച്ചത്. പ്രാണായാമമടക്കമുള്ള ശ്വസന നിയന്ത്രണവിദ്യകളിലൂടെയാണ് ജലശയനം സാധ്യമാകുന്നതെന്ന് അനന്ത സ്വാമി പറഞ്ഞു. നായരങ്ങാടിയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന അനന്ത സ്വാമി വടക്കാഞ്ചേരി സ്വദേശിയാണ്. ചെറുപ്രായത്തിൽ യോഗ അഭ്യസിച്ചുതുടങ്ങിയതാണ്. താന്ത്രികാചാര്യൻ മാധവ്ജിയാണ് ഗുരു. ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്ന പേരറിയാത്ത സ്വാമിയാണ് ജലശയനം പഠിപ്പിച്ചത്. ദിവസവും സൂര്യനമസ്കാരത്തിനുശേഷം രാവിലെ അരിയങ്ങാടിയിലെ പ്രാവുകൾക്ക് ഭക്ഷണം കൊടുത്തുതുടങ്ങുന്നതാണ് സ്വാമിയുടെ ദിനചര്യ. പ്രാവുകൾക്ക് തീറ്റകൊടുക്കാൻ 10 കി.ഗ്രാം ഗോതമ്പും ധാന്യങ്ങളുമാണ് പ്രതിദിനം ചെലവിടുന്നത്. പടിഞ്ഞാറേ ചിറയിലെ ജലയോഗ പൂർത്തിയായപ്പോൾ സെക്രട്ടറി വടക്കുമ്പാട് നാരായണെൻറ നേതൃത്വത്തിൽ മഠം അധികൃതർ അനന്ത സ്വാമിയെ അഭിനന്ദിക്കാനെത്തി. ഒപ്പം മഠത്തിലെ വിദ്യാർഥികൾക്ക് യോഗ പഠിപ്പിക്കാനുള്ള ക്ഷണവും.
Next Story