Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 1:34 PM IST Updated On
date_range 22 Jun 2017 1:34 PM ISTമത്സര ഒാട്ടവും കൂട്ടി ഉരസലും; സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ
text_fieldsbookmark_border
കുന്നംകുളം: മത്സരിച്ചോടിയ സ്വകാര്യബസുകൾ തമ്മിൽ ഉരസിയ സംഭവത്തിൽ രണ്ടുജീവനക്കാരെ അറസ്റ്റ് ചെയ്തു. കിഴൂർ വലിയപുരക്കൽ വിജേഷ് (42), പഴഞ്ഞി ജറൂസലേം മുതിരംപറമ്പത്ത് ജോണി (49) എന്നിവരെയാണ് എസ്.െഎ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കുന്നംകുളം-തൃശൂർ റൂട്ടിലോടുന്ന തിരുവോണം, എം.എൻ.ആർ എന്നീ ബസുകളിലെ ഡ്രൈവർമാരാണ് ഇവർ. തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് വരുന്നതിനിടെ ചൂണ്ടലിൽനിന്നാണ് മത്സര ഒാട്ടം ആരംഭിച്ചത്. ഇതിനിെട കാണിപ്പയ്യൂരിൽ ബസുകൾ കൂട്ടി ഉരസി. ഇതോടെ ക്ഷുഭിതരായ യാത്രക്കാർ ജീവനക്കാരെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story