Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

must+തീവ്രവാദബന്ധമാരോപിച്ച്​ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമം –വെൽ​െഫയർ പാർട്ടി

text_fields
bookmark_border
കൊച്ചി: ജനകീയ പ്രക്ഷോഭങ്ങളെ തീവ്രവാദബന്ധം ആരോപിച്ച് അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അനുവദിക്കില്ലെന്ന് വെൽെഫയർ പാർ ട്ടി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങറയിലും കിനാലൂരിലും ആദിവാസി സമരത്തിനുനേരെയും പൊമ്പിൈള ഒരുമൈ സമരത്തിലും സി.പി.എം പയറ്റിയ അതേ തന്ത്രമാണ് പുതുവൈപ്പ് സമരത്തിനുനേരെയും ആരോപിക്കുന്നത്. പ്രതിപക്ഷത്തായപ്പോൾ തെരുവുഗുണ്ട എന്ന് പിണറായി വിജയൻ ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് സമരം നേരിടാൻ നിയമിച്ചത്. ജനങ്ങളുമായി മന്ത്രി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ മുഖവിലക്കെടുക്കാതെ പൊലീസ് സമരക്കാരെ ആക്രമിക്കുകയും ഭീകരവാദം ചുമത്തുകയുമാണ്. അധികാരവികേന്ദ്രീകരണവും പഞ്ചായത്തീരാജ് ബില്ലും നടപ്പായിട്ട് ജനങ്ങളുടെ ആവശ്യം നടപ്പാക്കാൻ കോടതി കയറേണ്ട ഗതികേടിലാണ്. പ്രതികരിക്കുന്നവരെ മാ എന്നും മുദ്രകുത്തുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾക്ക് ഒരേ നയമാണ്. പുതുവൈപ്പിലെ സമരത്തിന് പാർട്ടി ശക്തമായ പിന്തുണ തുടരും. സമരക്കാർക്ക് ഭക്ഷണവിഭവം സമാഹരിച്ച് നൽകാനും എറണാകുളം റേഞ്ച് െഎ.ജി ഒാഫിസിലേക്ക് മാർച്ച് നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീദ് ഖാലിദ്, ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ, കെ.എ. സദീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story