Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:10 AM GMT Updated On
date_range 21 Jun 2017 8:10 AM GMTആഢംബര ജീവിതത്തിൽനിന്ന് കാർഷിക സംസ്കാരത്തെ മോചിപ്പിക്കണം^എം.പി
text_fieldsbookmark_border
ആഢംബര ജീവിതത്തിൽനിന്ന് കാർഷിക സംസ്കാരത്തെ മോചിപ്പിക്കണം-എം.പി ഇരിങ്ങാലക്കുട: പുതിയ തലമുറയുടെ ആഢംബര ജീവിത ശൈലിയാണ് കാർഷികവൃത്തിയിൽനിന്ന് അകറ്റുന്നതെന്ന് സി.എൻ. ജയദേവൻ എം.പി. വിഷൻ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേല മഹോത്സവത്തിെൻറ ഭാഗമായി നടത്തിയ കൃഷി പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിഭാഗത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒൗഷധ ഉദ്യാന പദ്ധതി സിനിമാനടി സ്വാതി നാരായണൻ ഉദ്ഘാടനം ചെയ്തു. ജോസ് ജെ. ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി നടത്തിയ ഒാലമെടയൽ മത്സരത്തിൽ ഡോളി ജോണും ചൂൽ നിർമാണ മത്സരത്തിൽ റഷീദ് നവീനും ഒാലപ്പന്ത് നിർമാണ മത്സരത്തിൽ ബേബി ഭരതനും ഒാലപീപ്പി നിർമാണ മത്സരത്തിൽ ലത വിജയനും പാളത്തൊപ്പി നിർമാണ മത്സരത്തിൽ ഗിരിജ ചന്തുവും ഒന്നാംസ്ഥാനം നേടി. ആരോഗ്യ ക്യാമ്പ് ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിെൻറ ആയുർവേദ-അലോപ്പതി ഹോമിയോ സംയുക്ത മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. പ്രമീള കെ. നമ്പൂതിരി, ഡോ. എൻ.എസ്. രേഖ, ഡോ. സിനി രമ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗം ശാന്ത മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Next Story