Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനർഹരെ ബി.പി.എൽ...

അനർഹരെ ബി.പി.എൽ ലിസ്​റ്റിൽപെടുത്തിയെന്ന് ആക്ഷേപം

text_fields
bookmark_border
കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിലെ പാവപ്പെട്ട കുടുംബങ്ങളെ തഴഞ്ഞ് അനർഹരായ 50ഒാളം കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും പരാതി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരുനടപടിയും കൈെക്കാള്ളുന്നില്ലെന്നും ബി.പി.എൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട കെ.ബി. രാമചന്ദ്രൻ, വി.കെ. ബാലൻ, എം.ജി. രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. പാവപ്പെട്ട നിരവധി കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. തനിക്ക് നാല് സ​െൻറ് ഭൂമിയിൽ ചെറിയ വീടാണ്. മൂന്നുപെൺ മക്കളുമുണ്ട്. വൃദ്ധനായ തന്നെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്താതെ മാറ്റി നിർത്തിയാതായി ബാലൻ പറഞ്ഞു. ഒരു മകളുള്ള തന്നെ ബി.പി.എൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി വൃദ്ധനായ രാമകൃഷ്ണനും പറഞ്ഞു. പണിയില്ലാതെ വലയുന്ന പാവപ്പെട്ട ത​െൻറ കുടുംബത്തേയും തഴഞ്ഞതായി രാമചന്ദ്രനും പറഞ്ഞു. കാറും സർക്കാർ േജാലിയും ഏക്കർ ഭൂമിയും കാറും സർക്കാർ ജോലിയും നിലവും കടകളുമുള്ള 50ഒാളം കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി. സി.പി.എം പാർട്ടി പ്രവർത്തകരായ അനർഹരെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. താലൂക്ക് സെെപ്ലസ് ഒാഫിസർക്ക് പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണിവർ. ചരമ വാർഷികം വാടാനപ്പള്ളി: നവോത്ഥാന പ്രവർത്തകനായിരുന്ന ഭ്രാതാ വേലുകുട്ടി മാസ്റ്റുടെ 45ാം ചരമവാർഷിക ദിനം ആചരിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി.അശോകൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ.ജയരാജൻ, സി.കെ. ജയരാജൻ, കെ.കെ. പ്രസന്നൻ, ടി.വി. സുഗതൻ, വി.ജി. സുഗുണൻ, വി.എസ്. വത്സൻ, പ്രധാനാധ്യാപിക ഉഷ, പ്രിൻസിപ്പൽ എം.യു.എം. സുശീൽകുമാർ, കെ.എസ്. സനത്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story