Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 7:59 AM GMT Updated On
date_range 21 Jun 2017 7:59 AM GMTദമ്പതികൾ തമ്മിൽ വഴക്ക്: വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കുന്നംകുളം: ദമ്പതികൾ തമ്മിലുള്ള വഴക്കിെൻറ പേരിൽ വീടുകയറി ആക്രമിക്കുകയും വയോധിക ഉൾപ്പെടെ മൂന്നുപേരെ പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പാലുവായ് വിളക്കാട്ടുപാടം മുണ്ടംതറ വീട്ടിൽ വിഷ്ണു പ്രസാദ് (22), കുറ്റൂർ പുതുകുളങ്ങര വിജിൽ (30) എന്നിവരെയാണ് എസ്.െഎ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ചൂണ്ടൽ മില്ലുപടി പൊന്നരാശേരി സുരേന്ദ്രെൻറ ഭാര്യ സുമതിയുടെ (62) പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് രാത്രി 10.30 തോടെയായിരുന്നു കേസിനാസ്പദ സംഭവം നടന്നത്. സുമതിയുടെ മകനും മരുമകളും തമ്മിലുള്ള വഴക്കിെൻറ പേരിൽ മരുമകളുടെ ബന്ധുക്കളായ 15ഒാളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. വയോധികയെ ചവിട്ടി പരിക്കേൽപ്പിക്കുകയും വസ്ത്രം വലിച്ചുകീറി മാനഹാനി വരുത്തുകയും മകൻ ജയപ്രകാശനേയും സുമതിയുടെ ഭർതൃസഹോദരി ദേവയാനിയേയും സംഘം മർദിക്കുകയും ചെയ്തിരുന്നു. സംഘം ചേർന്ന് വീടുകയറി ആക്രമിച്ചതിനും സ്ത്രീക്ക് മാനഹാനി വരുത്തിയതിനും ആക്രമിച്ച് പരിക്കേൽപിച്ചതിനുമാണ് കേസെടുത്തത്. നിയമം ലംഘിച്ച് ആശുപത്രിക്കുള്ളിൽ ബി.ജെ.പി സമരം കുന്നംകുളം: നിയമം ലംഘിച്ച് ആശുപത്രിക്കുള്ളിൽ ബി.ജെ.പി കൗൺസിലർമാർ സമരം നടത്തിയത് വിവാദമാകുന്നു. കുന്നംകുളം താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലായിരുന്നു ആറ് കൗൺസിലർമാരുടെ സമരം. ആശുപത്രിയിൽ വൃത്തിയുള്ള സാഹചര്യം ഉണ്ടാക്കുക, ജീവനക്കാർ മാന്യമായി പെരുമാറുക, രാത്രി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആതുരാലയങ്ങൾക്കുള്ളിൽ രോഗികൾക്ക് ബുദ്ധിമുട്ട് വരുത്തുന്ന തരത്തിൽ സമരം നടത്തരുതെന്ന കോടതി ഉത്തരവ് മറികടന്നാണ് ചൊവ്വാഴ്ച രാവിലെ സമരം സംഘടിപ്പിച്ചത്. ഗേറ്റിന് മുന്നിൽ കാത്തുനിന്ന പൊലീസ് സംഘത്തെ മറികടന്ന് പിറകിലെ കവാടത്തിലൂടെയാണ് സമരക്കാർ അകത്ത് കടന്നത്. നിയമം ലംഘിച്ച് സമരം നടത്തിയവരെ നീക്കാൻ പൊലീസ് തയാറായില്ല. പ്രതിഷേധം കഴിയുംവരെ പൊലീസും നോകുകുത്തിയായി നിന്നു. സമരം നടന്നതോടെ രോഗികൾക്കു പോലും കടന്നുവരാൻ തടസ്സമായി. സമരം ജീവനക്കാർക്കും പ്രയാസം സൃഷ്ടിച്ചു. ഒരാഴ്ച മുമ്പ് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ സമരം നടന്നിരുന്നു.
Next Story