Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:32 AM GMT Updated On
date_range 20 Jun 2017 8:32 AM GMTമനം നിറയെ വേദനയുമായി ഒരമ്മ; ആശ്വാസത്തോടെ മറ്റൊരാൾ
text_fieldsbookmark_border
തൃശൂര്‍: ടൗൺഹാളിൽ നിറഞ്ഞ ആളുകൾക്കിടയിലൂടെ തൊഴുൈകേയാടെയാണ് ആ അമ്മമാർ വനിത കമീഷൻ അദാലത്തിനെത്തിയത്. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ചുണ്ടുകളിൽ വിതുമ്പലുണ്ട്. ഒരാൾക്ക് സന്തോഷത്തിെൻറ കണ്ണുനീരും മറ്റൊരാൾക്ക് മനം നിറഞ്ഞൊഴുകുന്ന വേദനയുമായിരുന്നു കൂട്ട്. അദാലത്തിെൻറ ആൾത്തിരക്കിലും ടൗൺഹാളിെൻറ അകത്തളം കുറച്ചുനേരം വിറങ്ങലിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ട് ലഹരിയുടെ ലോകത്തേക്ക് വീണുപോയ കൗമാരം വിടാത്ത മക്കളെ വീണ്ടുകിട്ടിയതിെൻറ സന്തോഷത്തിലായിരുന്നു ഒരമ്മ. തെൻറ ജീവിതത്തിൽ സന്തോഷവും സമാധാനവും എത്തിച്ച വനിത കമീഷനോടുള്ള നന്ദി നേരിട്ട് അറിയിക്കാനാണ് അവർ വന്നത്. വളർത്തി വലുതാക്കിയ മക്കൾ സ്വത്തും സമ്പാദ്യവും എഴുതിവാങ്ങി തെരുവിലേക്ക് വലിച്ചെറിഞ്ഞതിെൻറ വേദന പറയാൻ എത്തിയതായിരുന്നു മറ്റൊരമ്മ. അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നുള്ള സ്ത്രീ മക്കൾ ലഹരിക്കടിമപ്പെെട്ടന്ന പരാതിയുമായി നാലുമാസം മുമ്പാണ് വനിത കമീഷന് മുന്നിലെത്തിയത്. കൂട്ടുകെട്ടാണ് കുട്ടികളെ ലഹരിയിലേക്ക് നയിച്ചത്. പരാതി കേട്ട വനിതാ കമീഷൻ പ്രദേശത്തെ കമീഷൻ കൗൺസിലർ കൂടിയായ ഡോ. ലിസി ജോസിനോട് വിഷയം പരിശോധിക്കാനും കുട്ടികൾക്ക് കൗൺസലിങ് നൽകാനും നിർദേശിച്ചു. കമീഷെൻറ നിരന്തര ഇടപെടലിൽ നാലുമാസം കൊണ്ട് കുട്ടികളെ തെറ്റിൽനിന്ന് കൈപിടിച്ചുയർത്താനായി. ലഹരിയിൽനിന്ന് കുട്ടികൾ മോചിതരായതോടെ വീട്ടിൽ സന്തോഷം തിരികെയെത്തി. ഇതിെൻറ നന്ദിയറിയിക്കാനെത്തിയതായിരുന്നു ആ അമ്മ. കമീഷൻ അംഗം ഷിജി ശിവജിയോടും മറ്റ് അംഗങ്ങളോടും നന്ദി പറഞ്ഞാണ് ആ അമ്മ മടങ്ങിയത്. ചെങ്ങാലൂരിൽ നിന്നാണ് 70 വയസ്സുള്ള, നന്നേ ക്ഷീണിതയായ അമ്മ കടന്നുവന്നത്. ഏറെ കഷ്ടപ്പെട്ട് താലോലിച്ച് വളർത്തിയ രണ്ട് ആൺമക്കളും ഒരു മകളുമാണ് അവർക്കുള്ളത്. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. ആൺമക്കൾ രണ്ടുപേരും ചേർന്ന് അമ്മയുടെയും അച്ഛെൻറയും ഭൂമിയും സ്വത്തും എഴുതിവാങ്ങി തെരുവിലേക്കിറക്കി വിട്ടു. വിവാഹിതയായ മകളുടെ വീട്ടിലെത്തി അവിടെ നിന്നാണ് ആ അമ്മ കമീഷന് മുന്നിൽ പരാതി നൽകാനെത്തിയത്. അപ്പോഴും താൻ വളർത്തി വലുതാക്കിയ മക്കളെ അവർ കുറ്റപ്പെടുത്തിയില്ല. സ്വെത്തല്ലാം അവർക്കുള്ളതാണ്, തനിക്ക് ജീവിതാവസാനം വരെ കഴിയാനുള്ള സൗകര്യമൊരുക്കി തരണമെന്ന അപേക്ഷ മാത്രം. പരാതി നടപടികൾക്കായി ആർ.ഡി.ഒക്ക് കൈമാറുമെന്ന് അംഗം ഷിജി ശിവജി പറഞ്ഞു.
Next Story