Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:32 AM GMT Updated On
date_range 20 Jun 2017 8:32 AM GMTപകർച്ചപ്പനി: കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
തൃശൂർ: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ല മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും സെൽ പ്രവർത്തിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത അറിയിച്ചു. ഫോൺ: 0487 2320466, 2325329. ജില്ലയിൽ തിങ്കളാഴ്ച 1760 പേർ പനി ബാധിച്ച് ചികിത്സ തേടി. ഏഴു പേർക്ക് ഡെങ്കിപ്പനി, രണ്ടുപേർക്ക് എച്ച്1എൻ1, ഒരാൾക്ക് എലിപ്പനി, 285 പേർക്ക് വയറിളക്കം, രണ്ടുപേർക്ക് ചിക്കൻ പോക്സ് എന്നിവ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കാറളം സ്വദേശി സനോജിെൻറ ഭാര്യ പള്ളിപ്പുറത്ത് പ്രിയയാണ് (25) മരിച്ചത് എലിപ്പനി മൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കൂർക്കഞ്ചേരി, പാമ്പൂർ എന്നിവിടങ്ങളിലാണ് എച്ച്1എൻ1 റിപ്പോർട്ട് ചെയ്തത്. കാറളത്താണ് എലിപ്പനി. വെള്ളാനിക്കരയിലും തൃശൂരിലും രണ്ടു വീതവും കയ്പമംഗലം, ഒല്ലൂക്കര, ഒല്ലൂർ എന്നിവിടങ്ങളിൽനിന്ന് ഒന്നു വീതവും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
Next Story