Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:15 AM GMT Updated On
date_range 14 Jun 2017 8:15 AM GMTഇഷ്ടംപോലെ വെള്ളമുണ്ടെന്ന സങ്കൽപം ശരിയല്ല ^മന്ത്രി ഡോ.തോമസ് ഐസക്
text_fieldsbookmark_border
ഇഷ്ടംപോലെ വെള്ളമുണ്ടെന്ന സങ്കൽപം ശരിയല്ല -മന്ത്രി ഡോ.തോമസ് ഐസക് മുളങ്കുന്നത്തുകാവ്: നമുക്ക് ഇഷ്ടംപോലെ വെള്ളമുണ്ടെന്ന സങ്കൽപം ശരിയല്ല എന്നതാണ് നാലുമാസത്തെ രൂക്ഷമായ വരൾച്ചയും കുടിവെള്ളക്ഷാമവും സൂചിപ്പിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. അടുത്ത മൂന്നു വർഷംകൊണ്ട് ജലക്ഷാമം പരിഹരിക്കാൻ നീർത്താടാധിഷ്ഠിത വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിലയിൽ നടന്ന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് എം.എൽ.എ ജെയിസ് മാത്യു അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിഡൻറ് ടി.ഗംഗാധരൻ, പി.കെ. രവീന്ദ്രൻ, ഹരിതകേരളം മിഷൻ ഉപദേഷ്ടാവ് അജയ് വർമ, തിരുവനന്തപുരം ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.ശ്രീകുമാർ ചതോപദ്ധ്യായ, കോഴ്സ് ഡയറക്ടർ ഡോ.ജെ.ബി.രാജൻ, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ എന്നിവർ സംസാരിച്ചു.
Next Story