Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യശാല പൂട്ടാൻ 16 ന്...

മദ്യശാല പൂട്ടാൻ 16 ന് ഗുരുവായൂരിൽ ഹർത്താൽ

text_fields
bookmark_border
ഗുരുവായൂര്‍: ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം ആരംഭിച്ച ബിവറേജസ് കോർപറേഷ​െൻറ മദ്യ വിൽപന ശാല പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭയിൽ ഹർത്താൽ ആചരിക്കും. ജനകീയ സമരസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലെന്ന് സമിതി ചെയർമാൻ റഷീദ് കുന്നിക്കൽ, കൺവീനർ ജോഷി ജോസഫ് എന്നിവർ അറിയിച്ചു. ജനവാസ മേഖലയിലെ മദ്യവിൽപന ശാലക്കെതിരായ സമരം രണ്ടാഴ്ച പിന്നിട്ടിട്ടും എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദറും മുരളി പെരുനെല്ലിയും നിഷേധാത്മക സമീപനമാണ് കൈക്കൊള്ളുന്നതെന്ന് എ.ടി. സ്റ്റീഫൻ (കോൺഗ്രസ്), ആർ.എ. അബൂബക്കർ (മുസ്ലിം ലീഗ്), കെ.ടി. ബാലൻ (ബി.ജെ.പി), പി.കെ. സലിം (വെൽഫയർ പാർട്ടി), ആർ.എച്ച്. അബ്ദുൽ സലിം (കേരള കോൺഗ്രസ് പി.സി. തോമസ്), ആർ.യു. ഷിഹാബ് (എസ്.ഡി.പി.ഐ) എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജനകീയ സമരസമിതി വെള്ളിയാഴ്ച ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം വ്യാഴാഴ്ച നടത്താനിരുന്ന ഹർത്താൽ മാറ്റിയതായി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story