Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 8:25 AM GMT Updated On
date_range 13 Jun 2017 8:25 AM GMTചങ്ങമ്പുഴ അനുസ്മരണം 17ന്
text_fieldsbookmark_border
തൃശൂര്‍: രമണീയം ട്രസ്റ്റിെൻറ ആഭിമുഖ്യത്തില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള അനുസ്മരണവും രമണന്‍ എന്ന് പേരുള്ളവരുടെ സംഗമവും 17ന് മൂന്നിന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ സംഘടിപ്പിക്കും. ചെറുകാടിെൻറ മകന്‍ കെ.പി. രമണന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9562442350 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എം.സി രമണൻ, എസ്.രമണന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അർബുദ സുരക്ഷായജ്ഞം തൃശൂര്‍: അതിരൂപത സോഷ്യല്‍ അപ്പോസ്തലേറ്റ് 'സാന്ത്വനം' രൂപപ്പെടുത്തിയ സ്കൂള്‍തല അർബുദ സുരക്ഷായജ്ഞമായ ലാവന്‍ഡര്‍ ആര്‍മിയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് തൃശൂര്‍ അതിരൂപത ഡി.ബി.സി.എല്‍ ഹാളില്‍ മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യും. ഐ.ജി എം.ആര്‍. അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
Next Story