Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഭിനവ ഇടത്​...

അഭിനവ ഇടത്​ ബുദ്ധിജീവികൾ പൊട്ടന്മാർ ^സി.എന്‍. ജയദേവന്‍

text_fields
bookmark_border
അഭിനവ ഇടത് ബുദ്ധിജീവികൾ പൊട്ടന്മാർ -സി.എന്‍. ജയദേവന്‍ തൃശൂര്‍: ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്മാരാണെന്ന്‌ സി.എന്‍. ജയദേവന്‍ എം.പി. ശ്രീനാരായണ ക്ലബി​െൻറ ഓഫിസ്‌ ഉദ്‌ഘാടന ചടങ്ങിലാണ് ജയദേവ​െൻറ ആരോപണം. കഴിഞ്ഞ ദിവസം ഗീത ഗോപി എം.എൽ.എയുടെ മകളുടെ ആർഭാട വിവാഹത്തെ ന്യായികരിക്കാൻ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതുപോലെ മാറിയ കാലത്ത്‌ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞതിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നതാണ് ജയദേവെന പ്രേകാപിപ്പിച്ചത്. ഇത് ഏറ്റുപിടിച്ച് ഇടതുപക്ഷത്തുനിന്നുള്ളവർ അടക്കം ജയദേവനെതിെര നവമാധ്യമങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. തനിക്കെതിെര പോസ്‌റ്റിടുന്നവര്‍ ക്രിസ്‌തുവിനെ തോല്‍പിക്കാന്‍ ക്രിസ്‌തുമതം സ്വീകരിച്ചവരെപ്പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇവർ കമ്യൂണിസത്തെ തകര്‍ക്കാന്‍ കമ്യൂണിസ്‌റ്റാവുകയാണ്‌. അവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനെല്ലന്ന് അദ്ദേഹം പറഞ്ഞു. ജനനന്മക്കായി സന്യാസിസമൂഹത്തെത്തന്നെ സൃഷ്ടിച്ച നവോത്ഥാന നായകനാണ്‌ ശ്രീനാരായണ ഗുരു. അദ്ദേഹത്തി​െൻറ ആശയങ്ങള്‍ അനുദിനം അംഗീകരിക്കപ്പെടുകയാണ്‌. ഗുരുവി​െൻറ പ്രതിമ പാര്‍ലമ​െൻറ് വളപ്പില്‍ സ്ഥാപിക്കണമെന്ന്‌ ഇടുക്കി എം.പി. ജോയ്‌സ്‌ ജോര്‍ജ്‌ ആവശ്യമുന്നയിച്ചപ്പോള്‍ പല അംഗങ്ങളും അദ്‌ഭുതപ്പെട്ടു. മറ്റുള്ളവരിലും ഗുരുവി​െൻറ സ്വാധീനം എത്രയുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്‌ പ്രസിഡൻറ് ടി.ആര്‍. രഞ്‌ജു അധ്യക്ഷത വഹിച്ചു. എസ്‌.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ജയസൂര്യന്‍, കെ.ബി. ഹരിദാസ്‌, പി.വി. ഷാജി, ഡോ. കെ.ആര്‍. രാജന്‍, യു.വി. വേണുഗോപാലന്‍, എന്‍.വി. രഞ്‌ജിത്ത്‌, ഇന്ദിരാ ദേവി, രഘുനാഥ്‌ കഴുങ്കില്‍, കെ.വി. സത്യന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story