Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 11:37 AM GMT Updated On
date_range 8 Jun 2017 11:37 AM GMTചോരകൊണ്ട് ചരിത്രമെഴുതാനൊരുങ്ങി...
text_fieldsbookmark_border
തൃശൂർ: െഎ.എം.എ ബ്ലഡ് ബാങ്ക് റിസർച്ച് സെൻറർ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നു. 2004ൽ പ്രവർത്തനം തുടങ്ങി നാലുതവണ മികച്ച രക്തബാങ്കിനുള്ള സംസ്ഥാന പുരസ്കാരം നേടിയ രാമവർമപുരത്തെ ബ്ലഡ് ബാങ്ക് 13ാം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സാേങ്കതിക മികവിൻറ കേന്ദ്രമാക്കുകയാണ്. ദാതാക്കളിൽനിന്ന് സ്വീകരിക്കുന്ന രക്തം രോഗാണുമുക്തമാണെന്ന് ഉറപ്പാക്കുന്ന സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന ന്യൂക്ലിക് ആസിഡ് പരിശോധനാ സംവിധാനമാണ് രണ്ടാംഘട്ടം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ബ്ലഡ് ബാങ്ക് റഫ്രിജറേറ്റർ, ബ്ലഡ് ദാതാക്കൾക്കായുള്ള വാൻ, രക്തത്തിെൻറ ഘടകമായ പ്ലാസ്മ സൂക്ഷിച്ചുവെക്കാൻ മൈനസ് 40 ഡിഗ്രി സെൽഷ്യസ് ഡീപ്പ് ഫ്രീസർ, ജനറേറ്റർ സംവിധാനം അടക്കം ലോകോത്തര നിലവാരത്തിലേക്ക് രക്തബാങ്കിനെ ഉയർത്തുന്നതിനായി 95 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ല പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്. ജില്ല പഞ്ചായത്ത് വിഹിതത്തിനപ്പുറം തദ്ദേശസ്ഥാപനങ്ങളിലൂടെയും ഫണ്ട് കണ്ടെത്താനാണ് ശ്രമം. പഞ്ചായത്തുകളും നഗരസഭകളും ഒന്നു മുതൽ അഞ്ചുലക്ഷം വരെ ചെലവിടും. തദ്ദേശവകുപ്പിൽനിന്നുള്ള അനുമതി ലഭിച്ചാൽ വികസനപ്രവർത്തനങ്ങൾ മാസങ്ങൾക്കകം പൂർത്തിയാകും. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ രോഗികളാണ് രാമവർമപുരത്തെ ബ്ലഡ് ബാങ്കിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഒരു ബാഗിൽ 450 മില്ലി ലിറ്റർ രക്തം എന്ന കണക്കിൽ പ്രതിദിനം 130 മുതൽ 150 വരെ ബാഗ് രക്തമാണ് ഇവിടെനിന്ന് കൊണ്ടുപോകുന്നത്. സന്നദ്ധ സംഘടനകൾ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെ ശേഖരിക്കുന്ന രക്തത്തിെൻറ സമ്പൂർണ ആേരാഗ്യമാണ് ചുരുക്കിപ്പറഞ്ഞാൽ രണ്ടാംഘട്ട വികസനപ്രവർത്തനത്തിെൻറ മുഖ്യ ലക്ഷ്യം.
Next Story