Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 3:17 PM GMT Updated On
date_range 7 Jun 2017 3:17 PM GMTമദ്യശാല തുറക്കാൻ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് മദ്യശാല തുറക്കാനുള്ള ശ്രമത്തിനെതിരെ രാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പോഴങ്കാവിന് പടിഞ്ഞാറുഭാഗത്ത് പഞ്ചായത്ത് മൂന്നാം വാർഡിലാണ് മദ്യശാല തുറക്കാനുള്ള ശ്രമം നടന്നത്. ശ്രീനാരായണപുരം സെൻററിൽ അടച്ചുപൂട്ടിയ ബിവറേജസ് കോർപറേഷെൻറ ഒൗട്ട്ലെറ്റാണ് മാറ്റാൻ നീക്കം. കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹാളാണ് മദ്യശാലയാക്കി മാറ്റാൻ ശ്രമിക്കുന്നത്. ശ്രീനാരായണപുരത്ത് അടച്ചുപൂട്ടിയ മദ്യശാലയിലെ സാമഗ്രികളും ഫർണിച്ചറും ബോർഡും ഉൾപ്പെടെ ഹാളിൽ കൊണ്ടുവന്നിറക്കാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ഇതിനുശേഷം സ്ത്രീകൾ ഉൾപ്പെടെ രാത്രി ഒമ്പതരയോടെ െകട്ടിടം ഉടമയുടെ ശ്രീനാരായണപുരത്തെ വീട് വരെ പ്രകടനം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, സി.പി.എം ലോക്കൽ സെക്രട്ടറി ഹനോയ് തുടങ്ങിയ സി.പി.എം, ഡി.വൈ.എഫ്.െഎ നേതാക്കളും പ്രവർത്തകരും നാട്ടുകാർക്കൊപ്പം ഉണ്ടായിരുന്നു. സ്ഥലത്ത് സമരപ്പന്തൽ കെട്ടി സമരം തുടരാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. നേരത്തേ, മതിൽമൂലയിലും പിന്നീട് കൂളിമുട്ടം പൊക്കളായിയിലും ശ്രീനാരായണപുരത്ത് പൂട്ടിയ മദ്യശാല പുനരാരംഭിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, രണ്ടിടത്തും ശക്തമായ സമരം വന്നതോടെ ബിവറേജസ് അധികൃതർ പിന്മാറുകയായിരുന്നു.
Next Story