Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 2:26 PM GMT Updated On
date_range 6 Jun 2017 2:26 PM GMTഗുണ്ടകൾ വാഴും നഗരം
text_fieldsbookmark_border
തൃശൂർ: നഗരം ഗുണ്ടകളും തട്ടിപ്പുകാരും ലഹരി മാഫിയ സംഘങ്ങളും വാഴുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും കൗൺസിലറുമായ കെ. മഹേഷിെൻറ വീടിനുനേരെ ഉണ്ടായ ആക്രമണം ജനങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടതിെൻറ അവസാനത്തെ ഉദാഹരണമാണ്. പറവട്ടാനിയിൽ ഗൃഹോപകരണ-ഇലക്ട്രോണിക്സ് വിൽപനശാല കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപയും ഉപകരണങ്ങളും കവർച്ച ചെയ്തതും അന്നുതന്നെ. നഗരത്തിൽ ലഹരി മാഫിയ സംഘം പിടിമുറുക്കുന്നുവെന്ന ആശങ്ക പങ്കുവെക്കുന്നത് പൊലീസും എക്സൈസും തന്നെയാണ്. ഒരാഴ്ചക്കിടെ പിടികൂടിയത് 15 കിലോയിലധികം കഞ്ചാവാണ്. ജില്ലയിലാകെ 100 കിലോ കടന്നു. പ്രതിദിനം 1000 കിലോ കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. അന്വേഷണത്തെ തുടർന്ന് കോലഴി, നെല്ലങ്കര എന്നിവിടങ്ങളിൽ വീടുകളിൽ വളർത്തിയ കഞ്ചാവ് കണ്ടെത്തിയിരുന്നു. 15-20 വയസ്സിനിടയിലുള്ള വിദ്യാർഥികൾ കഞ്ചാവിെൻറ ഇടനിലക്കാരും വിൽപനക്കാരും ആകുന്നുണ്ടെന്നാണ് കണ്ടെത്തൽ. മാർച്ചിൽ വലപ്പാട് സ്റ്റേഷനിലെ സി.പി.ഒക്ക് അന്വേഷണത്തിനിടെ കഞ്ചാവ് സംഘത്തിൽനിന്ന് കുത്തേറ്റിരുന്നു. നെല്ലങ്കരക്ക് സമീപമാണ് ഇപ്പോൾ ആക്രമണം നടന്ന, കൗൺസിലർ മഹേഷിെൻറ വീട്. ഏറെ നാളായി പ്രദേശത്തെ കഞ്ചാവ് ലഹരി മാഫിയാ സംഘത്തിനെതിരെ പ്രദേശവാസികൾ പരാതിയിലായിരുന്നു. പലതവണ ഇത്തരം ആളുകളെ വിളിച്ച് പറയുകയും ചെയ്തിരുന്നുവേത്ര. ഒടുവിലാണ് പൊലീസിന് മഹേഷ് പരാതി നൽകിയത്. പട്രോളിങ് ശക്തമാക്കിയതോടെ ലഹരിമാഫിയ സംഘങ്ങളുടെ രാപകൽ ഭേദമില്ലാതെയുള്ള വിലസലിന് വിലങ്ങ് വീണിരുന്നു. ഇതാണ് മഹേഷിെൻറ വീടിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൗൺസിലർക്കെതിരെപോലും ലഹരിമാഫിയകളുടെ ആക്രമണമുണ്ടായിട്ടും കോർപറേഷൻ ഉണർന്ന മട്ടില്ല.
Next Story