Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 7:54 PM IST Updated On
date_range 3 Jun 2017 7:54 PM ISTപാടത്തെ ചളി പുരണ്ട കാലുമായി ജില്ല കമ്മിറ്റിെക്കത്തിയ സി.പി.എം നേതാവ്
text_fieldsbookmark_border
ഗുരുവായൂർ: സി.കെ. കുമാരൻ എന്ന സഖാവ് സി.കെയുടെ വിയോഗത്താടെ അന്ത്യമായത് അധികാരത്തിെൻറ ചെറുമധുരം നുണഞ്ഞവർപോലും അതിൽ ഉന്മത്തരാകാൻ തുടങ്ങിയ കാലത്ത് പ്രലോഭനങ്ങളിൽപെടാതെ മാറിനടന്ന ഇടതുപക്ഷരാഷ്ട്രീയത്തിെൻറ അപൂർവ അധ്യായങ്ങളിലൊന്നിന്. നീണ്ട 37 വർഷം സി.പി.എം ജില്ലാ കമ്മിറ്റി അംഗം, അതിനിടയിൽ ചെറുതും വലുതുമായി നിരവധി അധികാരസ്ഥാനങ്ങൾ, ജില്ലയിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ െനടുനായകത്വം... അക്കാലത്തെല്ലാം കമ്യൂണിസ്റ്റ് മൂല്യബോധത്തിൽനിന്ന് കടുകിട വ്യതിചലിക്കാതെ നീങ്ങിയ അദ്ദേഹം മരണം വരെ ഒത്തുതീർപ്പുകൾക്ക് വഴങ്ങിയിരുന്നില്ല. രണ്ട് തവണയായി പത്തുവർഷം വടക്കഞ്ചേരി വിരുപ്പാക്ക സഹകരണ സ്പിന്നിങ് മിൽ ചെയർമാനായിരുന്ന സി.കെ വ്യക്തിപരമായ ആവശ്യത്തിന് ഒരിക്കലും സ്ഥാപനത്തിെൻറ കാർ ഉപയോഗിക്കാത്തത് നിലപാടുകളിലെ അദ്ദേഹത്തിെൻറ പിടിവാശിയായിരുന്നു. അക്കാലത്ത് ഗുരുവായൂർ കോട്ടപ്പുറത്തെ വീട്ടിൽ എത്താൻ ഒരിക്കലും ചെയർമാെൻറ കാർ ഉപയോഗിച്ചിരുന്നില്ല. പകരം കോട്ടപ്പുറം വരെ ബസിൽ വന്ന് അവിടെനിന്ന് സൈക്കിളിലാണ് വീട്ടിലേക്ക് പോകാറ്. ആദ്യമൊക്കെ സ്വയം ചവിട്ടി പോകുമായിരുന്ന സി.കെയെ പ്രായമായപ്പോൾ െസെക്കിളിൽ വീട്ടിലെത്തിക്കാൻ പാർട്ടി ഒരു സി.െഎ.ടി.യു പ്രവർത്തകനെ ചുമതലപ്പെടുത്തി. പിന്നിലിരുത്തി അയാൾ സി.െകയെ വീട്ടിലെത്തിക്കും. കർഷകനായിരുന്ന സി.കെ ജില്ല കമ്മിറ്റി യോഗങ്ങൾക്കെത്തുേമ്പാൾ പലപ്പോഴും പാടത്തെ ചെളി കാലിൽ ഉണ്ടാകുമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കനൽവഴികളിലൂടെ സഞ്ചരിച്ച് തീരമേഖലയിൽ പാർട്ടിക്ക് അടിത്തറ പാകിയ സി.കെ കമ്യൂണിസ്റ്റുകൾ ജന്മിമാരുടെയും പൊലീസിെൻറയും കൊടിയ പീഡനത്തിന് ഇരയായിരുന്ന കാലത്താണ് ചെങ്കൊടിയേന്തിയത്. പൊലീസിെൻറ മർദനങ്ങളും ഗുണ്ടാ ആക്രമണങ്ങളും ചൈനീസ് ചാരനെന്ന് മുദ്രകുത്തിയുള്ള ജയിൽവാസവുമൊന്നും സി.കെയുടെ കരുത്തിനെ തളർത്തിയില്ല. ആ അനുഭവങ്ങളായിരുന്നു അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതത്തെ വ്യത്യസ്തമാക്കിയത്. കാവീട് തലേങ്ങാട്ടിരി ചെറുപറമ്പിൽ കുഞ്ഞപ്പയുടെയും പാറുക്കുട്ടിയുെടയും മകനായി 1931 ആഗസ്റ്റിൽ ജനിച്ച കുമാരൻ 1947ൽ 16ാം വയസ്സിൽ കിസാൻ സഭ അംഗമായാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1953ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1960ൽ പാർട്ടി ജില്ല കൗൺസിൽ അംഗമായി. 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐക്കായി കെ. ദാമോദരൻ അടക്കമുള്ളവർ ചാവക്കാട്, ഗുരുവായൂർ മേഖലയിൽ രംഗത്തിറങ്ങിയപ്പോൾ സി.കെ ആയിരുന്നു സി.പി.എമ്മിെൻറ കരുത്ത്. ജില്ലയിൽ സി.പി.എമ്മിന് േവര് പിടിപ്പിക്കുന്നതിൽ ചരിത്രപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്. പിന്നീട് സി.പി.എം ചാവക്കാട് മണ്ഡലം സെക്രട്ടറിയായി. അന്നത്തെ ചാവക്കാട് മണ്ഡലം വെങ്കിടങ്ങ് മുതൽ കോട്ടപ്പടി വരെയായിരുന്നു. ചൈന യുദ്ധകാലത്ത് ചാരനെന്ന് മുദ്രകുത്തി 11 മാസം വിയ്യൂർ ജയിലിലടച്ചു. എ.കെ.ജിയും അന്ന് അവിടെ ഉണ്ടായിരുന്നു. ഒരിക്കൽ സി.കെയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തലേങ്ങാട്ടിരിയിലെ പൂരപ്പറമ്പിൽ എത്തിയപ്പോൾ പെട്രോമാക്സുകൾ അണച്ച് ഇരുട്ട് പരത്തിയാണ് രക്ഷപ്പെട്ടത്. 1966ൽ കോട്ടപ്പടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽനിന്നുള്ള അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഒരുവർഷം ഒളിവിലായിരുന്നു. 1980ൽ ഗുരുവായൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു. സംഘ്പരിവാർ സംഘടനകളിൽനിന്ന് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. മാസങ്ങളോളമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയേണ്ടിവന്നത്. കോൺഗ്രസിനും ലീഗിനും മാത്രം തൊഴിലാളി യൂനിയനുകൾ ഉണ്ടായിരുന്ന ചാവക്കാട് സി.കെ ഇടപെട്ടാണ് 1978ൽ സി.ഐ.ടി.യു യൂനിയൻ വരുന്നത്. വിരുപ്പാക്ക മിൽ പ്രസിഡൻറായിരിേക്ക മില്ലിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തി. ജയിലിൽ വെച്ച് പരിചയപ്പെട്ടിരുന്ന സുശീല ഗോപാലനായിരുന്നു വ്യവസായമന്ത്രി എന്നത് ഈ ശ്രമത്തിൽ സഹായകമായി. ടൗൺഷിപ്പിെൻറ പേരുപറഞ്ഞ് ഗുരുവായൂർ മേഖലയിൽ കുടികിടപ്പവകാശം പത്ത് സെൻറിൽനിന്ന് അഞ്ച് സെൻറാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തെ പരാജയപ്പെടുത്തി. വി.എസ്. അച്യുതാനന്ദനുമായി സി.കെ ഏറെ അടുപ്പം പുലർത്തിയിരുന്നു. 1969ൽ കെ.എസ്.കെ.ടി.യു രൂപവത്കരിച്ച് വി.എസ് പ്രഥമ പ്രസിഡൻറായപ്പോൾ സംസ്ഥാന സമിതി അംഗമായിരുന്നു സി.കെ. വി.എസ് കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ സി.കെ ജില്ല സെക്രട്ടറിയായി. 2012ൽ സി.കെയുടെ 80ാം പിറന്നാളാഘോഷത്തിന് ചെന്താര പ്രവർത്തകർ ക്ഷണിച്ച് വി.എസ് എത്തിയത് വിവാദങ്ങളും ഉയർത്തിയിരുന്നു. പാർട്ടിയുടെ അംഗീകാരമില്ലാതെ സംഘടിപ്പിച്ച ചടങ്ങിൽ വി.എസ് പങ്കെടുത്തതാണ് വിവാദമായത്. വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്ന സി.കെയെ പിന്നീടും വി.എസ് സന്ദർശിച്ചിരുന്നു. മന്ത്രിയായശേഷം വി.എസ്. സുനിൽകുമാറും സി.കെയുടെ വീട്ടിലെത്തി. പദവികളൊഴിഞ്ഞ വിശ്രമ ജീവിതത്തിലും സമരതീക്ഷ്ണത വിടാത്ത സഖാവായിരുന്നു സി.കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story