Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളോത്സവത്തിൽ...

കേരളോത്സവത്തിൽ ഇത്തവണയും അംഗപരിമിതർക്ക് 'വിലക്ക്'

text_fields
bookmark_border
തൃശൂർ: പ്രഖ്യാപനങ്ങളും ഉത്തരവുകളും നിരവധി ഇറക്കിയിട്ടും പരിമിതികൾ ചൂണ്ടിക്കാട്ടി അംഗപരിമിതരെ ഒഴിവാക്കുന്ന രീതി തുടരുന്നു. നിശ്ചയദാർഢ്യത്തിലൂടെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്കെത്താൻ ശ്രമിക്കുന്ന അംഗപരിമിതരെ ഇക്കുറിയും കേരളോത്സവത്തിൽ പെങ്കടുപ്പിക്കുന്നില്ല. ആഗസ്റ്റിൽ സംസ്ഥാനത്ത് കേരളോത്സവം ആരംഭിക്കുമ്പോൾ മത്സര ഇനങ്ങളിൽ ഇത്തവണയും, 'അടുത്ത വർഷം ഉൾപ്പെടുത്താം' എന്ന പതിവു മറുപടിയാണ് അവരോട് അധികൃതർ ആവർത്തിക്കുന്നത്. അംഗപരിമിതി മറികടന്ന് കായിക രംഗത്തും കലാരംഗത്തും കഴിവ് തെളിയിച്ച നൂറുകണക്കിനുപേരാണ് ഓരോ ജില്ലയിലും ഉള്ളത്. ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ രണ്ടുതവണ വകുപ്പുമന്ത്രിക്ക് കത്ത് നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. 2016 ജനുവരി 14നും 2017 മേയ് 18നുമാണ് കത്ത് മന്ത്രിക്ക് നൽകിയത്. അംഗപരിമിതി ഉള്ളവരുടെ എല്ലാ കായിക ഇനങ്ങളും കേരളോത്സവത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അപേക്ഷ. ശാരീരിക വൈകല്യമുള്ളവർക്ക് സമൂഹത്തിൽ തുല്യത ഉറപ്പാക്കണമെന്ന നിയമം പാലിക്കാൻ അധികൃതർ തയാറാകുന്നില്ല. കലാ, കായിക രംഗത്തെ എല്ലാ മത്സരയിനങ്ങളിലും അംഗപരിമിതരെയും ഉൾപ്പെടുത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. ശാരീരിക വൈകല്യമുണ്ടെന്നുകാട്ടി കായികരംഗത്തുനിന്ന് അംഗപരിമിതരെ സർക്കാറും യുവജനക്ഷേമ ബോർഡും മാറ്റിനിർത്തുന്നത് പ്രതിഷേധാർഹമാണെന്ന് ഫിസിക്കലി ചലഞ്ച്ഡ് ഒാൾ സ്പോർട്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. കിഷോർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story